അന്തരിച്ച പി ടി തോമസിന്റെ പത്നി ഉമ തോമസിനെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാ ക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേ ഷന്‍. മണ്ഡലത്തില്‍ സഹതാപം ഫലം കാണില്ലെന്നും ആരെ നിര്‍ത്തിയാലും ജയിക്കുമെന്ന് കരുതിയാല്‍ തിരിച്ചടിയാകുമെന്നും ഡൊമനിക് പ്രസന്റേഷന്‍
കൊച്ചി : അന്തരിച്ച പി ടി തോമസിന്റെ പത്നി ഉമ തോമസിനെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാ ര്‍ത്ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷന്‍. മണ്ഡലത്തില്‍ സഹതാപം ഫലം കാണില്ലെന്നും ആരെ നിര്‍ത്തിയാലും ജയിക്കുമെന്ന് കരുതിയാല്‍ തിരിച്ചടിയാകുമെന്നും ഡൊ മ നിക് പ്രസന്റേഷന്‍ തുറന്നടിച്ചു.
സഹതാപം ഫലം കാണുന്ന മണ്ഡലമല്ല തൃക്കാക്കര. സാമൂഹിക സാഹചര്യം ഉള്‍ക്കൊണ്ടില്ലെങ്കില്‍ വിപരീ തഫലമുണ്ടാകും. കെ വി തോമസ് ഇപ്പോഴും എഐസിസി അംഗമാണ്. ഒരാള്‍ പിണങ്ങിയാല്‍ പോലും ഉ പതെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ഡൊമനിക് പ്രസന്റേഷന്‍ പറഞ്ഞു. തൃക്കാക്കരയില്‍ പി ടി തോമ സിന്റെ ഭാര്യ ഉമ തോമസ് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഡൊമനിക് പ്രസന്റേഷന്‍ തുറ ന്നടിച്ചത്.
പ്രവര്‍ത്തകര്‍ക്ക് അംഗീകാരമുള്ളയാളാകണം സ്ഥാനാര്‍ത്ഥിയായി വരേണ്ടതെന്നും ഡൊമിനിക് പ്രസന്റേ ഷന്‍ പറഞ്ഞു.സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ചാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കേണ്ടത്. ജയി ക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥി വരണം. സാമൂഹിക സാഹചര്യം പരിഗണിച്ചില്ലെങ്കില്‍ വിപരീത ഫലം ഉണ്ടാകും. ആരെയെങ്കിലും നൂലില്‍ കെട്ടി ഇറക്കിയാല്‍ ഫലം കാണില്ലെന്നും ഡൊമിനിക് പ്രസന്റേഷന്‍ ചൂണ്ടിക്കാട്ടി.