തുര്‍ക്കി, സിറിയ ഭൂകമ്പത്തില്‍ മരണം ഏഴായിരത്തി എണ്ണൂറ് കടന്നു. തുര്‍ക്കിയി ല്‍ 5,894 പേരും സിറി യയില്‍ 1,932 പേരുമാണ് മരിച്ചത്. 20000ല്‍ അധികം പേര്‍ ക്കു പരുക്കേറ്റു. ആറായിരത്തിലേറെ കെട്ടി ങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്നെന്നാണ് കണക്ക്. ഈ കെട്ടിടങ്ങള്‍ക്കിടയിലായി ആയിരത്തോളം പേര്‍ കുടുങ്ങിക്കി ടപ്പുണ്ടെന്നാണ് വിലയിരുത്തല്‍
ഇസ്താന്‍ബൂള്‍/ അലെപ്പോ : അതിശക്തമായ ഭൂചലനങ്ങളെ തുടര്‍ന്ന് തുര്‍ക്കിയിലും സിറിയയിലും മരിച്ച വരുടെ എണ്ണം 7,800 കടന്നു.തുര്‍ക്കിയില്‍ 5,894 പേരും സിറിയയി ല്‍ 1,932 പേരുമാണ് മരിച്ചത്. 20000ല്‍ അധികം പേര്‍ക്കു പരുക്കേറ്റു. ആറായിരത്തിലേറെ കെട്ടിങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്നെന്നാണ് കണക്ക്. ഈ കെട്ടിടങ്ങള്‍ക്കിടയിലായി ആയിരത്തോളം പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിലയിരുത്തല്‍.
കൂമ്പാരമായിക്കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങളില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് രക്ഷാപ്രവര്‍ ത്തകര്‍. ഇന്നലെ രാത്രിയും ശക്തമായ മഞ്ഞുവീഴ്ചയാണ് തുര്‍ക്കിയി ലെ ദുരന്തമേഖലയിലുണ്ടായത്. മര വിപ്പിക്കുന്ന തണുപ്പിലും രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചിരുന്നു. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തി ല്‍ പങ്കെടുക്കുന്നുണ്ട്. ചില പ്രദേശങ്ങളില്‍ വളരെ വൈകിയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നതെന്ന് ജന ങ്ങള്‍ പരാതിപ്പെടുന്നു.
ഭൂകമ്പത്തെ തുടര്‍ന്ന് തുര്‍ക്കിയിലെ ഇസ്‌കെന്ദെരുന്‍ തുറമുഖത്തുണ്ടായ അഗ്‌നിബാധ അണച്ചിട്ടുണ്ട്. നൂറുകണക്കിന് കണ്ടെയ്നറുകള്‍ക്ക് തീപിടിച്ചിരുന്നു. തുര്‍ക്കിയിലെ ഗാസിയാന്‍തേപിലാണ് തിങ്കളാഴ്ച ഇരട്ട ഭൂചലനങ്ങളുണ്ടായത്. 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ചലനത്തിന് മണിക്കൂറുകള്‍ക്കകം 7.5 തീവ്രതയില്‍ മറ്റൊരു ചലനവുമു ണ്ടായി.
രക്ഷാപ്രവര്‍ത്തനത്തിനും വൈദ്യസഹായത്തിനുമായി ഇന്ത്യയുടെ കരസേന, ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങള്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇന്നലെ തുര്‍ക്കിയിലും സിറിയയിലും എത്തിയത്.












