യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ച വാണ്ട സ്വദേശി സൂര്യഗായത്രിയാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ സൂര്യഗായത്രി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചു
തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവിന്റെ കുത്തേറ്റ യുവതി മരിച്ചു. നെടുമങ്ങാ ട് സ്വദേശി സൂര്യഗായത്രി(20)ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ സൂര്യഗായത്രി തിരുവന ന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചു. വീട്ടില്‍ അ തിക്രമിച്ചു കയറിയ സുഹൃത്ത് ആര്യനാട് സ്വദേശി അരുണ്‍ ആണ് പെണ്‍കുട്ടിയെ ആക്രമിച്ചത്.
യുവതിയുടെ ശരീരത്തില്‍ 15 കുത്തുകള്‍ ഏറ്റിരുന്നു. തടയാന്‍ ശ്രമിച്ച അമ്മയ്ക്കും കുത്തേറ്റിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്കാണ് സംഭവം. വീടിന്റെ അടുക്കള വാതിലിലൂടെയാണ് അരുണ്‍ അ തിക്രമിച്ച് കയറിയണ് സൂര്യ ഗായത്രിയെ കുത്തിയത്. പതിനഞ്ച് കുത്തേറ്റ സൂര്യഗാ യത്രി നിലത്ത് വീണു. വീണ്ടും കുത്താന്‍ തുടങ്ങിയപ്പോള്‍ തടയാന്‍ ശ്രമിച്ച സൂര്യഗായത്രിയുടെ വികലാംഗയായ അമ്മയ്ക്കും കുത്തേറ്റു.സൂര്യഗാ യത്രിക്ക് വയറിലും കഴുത്തിലുമാണ് സാരമായ മുറിവ് പറ്റിയത്.യുവ തിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും പുലര്‍ച്ച യോ ടെ ആരോഗ്യ നില വഷളാ യി.
ആക്രമണത്തിന് ശേഷം സമീപത്തെ വീടിന് മുകളില്‍ കയറി ഒളിച്ച അരുണിനെ നാട്ടുകാര്‍ പിടി കൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു.സൂര്യഗായത്രിയുമായി അരുണിന് മുന്‍പരിചയം ഉണ്ടായിരു ന്നു. പിന്നീട് ഇവര്‍ തമ്മില്‍ തെറ്റി. പലതവണ സൂര്യഗായത്രി അരുണിനെതിരെ പൊലീസില്‍ പരാതി നല്‍കി.
സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയും തര്‍ക്കമുണ്ടായി. ഭര്‍ത്താവുമായി പിണങ്ങി അമ്മയോടൊ പ്പമാണ് സൂര്യഗായത്രി കഴിഞ്ഞ ആറ് മാസമായി കഴിഞ്ഞിരുന്നത്. അരുണും വിവാഹിതനാണ്.