തിരുവനന്തപുരത്ത് നടുറോഡില്‍ സ്ത്രീക്കെതിരെ വീണ്ടും ലൈംഗികാതിക്രമം. കഴി ഞ്ഞ തിങ്കളാഴ്ചയാണ് വഞ്ചിയൂര്‍ മൂലവിളാകം ജംഗ്ഷനില്‍ വച്ച് 49 കാരി അജ്ഞാ തന്റെ ആക്രമണത്തിനിരയായത്. സംഭവം നടന്ന് നിമിഷങ്ങള്‍ക്കകം പേട്ട പൊ ലിസില്‍ വിവരം അറിയിച്ചിട്ടും പൊലിസിന്റെ ഭാഗത്ത് നിന്ന് ഒരു നീക്കവുമുണ്ടാ യില്ലെന്നും പരാതിയില്‍ പറയുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡില്‍ സ്ത്രീക്കെതിരെ വീണ്ടും ലൈംഗികാതിക്രമം. കഴി ഞ്ഞ തിങ്കളാഴ്ചയാണ് വഞ്ചിയൂര്‍ മൂലവിളാകം ജംഗ്ഷനില്‍ വച്ച് 49 കാരി അജ്ഞാതന്റെ ആക്രമണത്തി നിരയായത്. സംഭവം നടന്ന് നിമിഷങ്ങള്‍ക്കകം പേട്ട പൊലിസില്‍ വിവരം അറിയിച്ചിട്ടും പൊലിസിന്റെ ഭാഗത്ത് നിന്ന് ഒരു നീക്കവുമുണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു.
മൊഴി രേഖപ്പെടുത്താന്‍ പരാതിക്കാരിയോട് സ്റ്റേഷനിലെത്താനാണ് പൊലിസ് ആവശ്യപ്പെട്ടത്. അതി നെല്ലാം പുറമേ പൊലിസ് കേസെടുത്തത്, മൂന്ന് ദിവസത്തിന് ശേഷം മാത്രമാണെന്നും പരാതിയില്‍ പറയുന്നു.
കഴിഞ്ഞ 13ന് രാത്രി 11മണിക്കായിരുന്നു സംഭവം. മകള്‍ക്കൊപ്പം താമസിക്കുന്ന പരാതിക്കാരി മരുന്ന് വാ ങ്ങാനായി ടൂവീലറില്‍ പുറത്തുപോയി മടങ്ങവേ, മൂലവിളാകം ജ ങ്ഷ്നില്‍ നിന്നും അജ്ഞാതനായ ഒ രാള്‍ പിന്തുടര്‍ന്നു. വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞുനിര്‍ത്തി അ തിക്രൂരമായി ആക്രമിക്കുകയായിരുന്നു. വീട്ടിലെത്തി മകളോട് കാര്യം പറഞ്ഞു. മകള്‍ പേട്ട പൊലിസ് സ്റ്റേഷനിലേക്ക് വിളിച്ച് സംഭവം അറിയിച്ചെങ്കിലും മേല്‍വിലാസം ചോദിച്ചതല്ലാതെ ഒന്നുമുണ്ടായി ല്ല.
പൊലിസ് സഹായം കിട്ടില്ലെന്ന് ഉറപ്പായതോടെ അര്‍ധരാത്രി മകള്‍ക്കൊപ്പം സ്വകാര്യ ആശുപത്രിയിലേക്ക് പോയി. ഒരുമണിക്കൂര്‍ കഴിഞ്ഞ് തിരിച്ചുവിളിച്ച പൊലിസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത്, സ്റ്റേഷനിലെ ത്തി മൊഴി നല്‍കാന്‍. സംഭവം നടന്ന് മൂന്ന് ദിവസം അനങ്ങാതിരുന്ന പൊലിസ് പിന്നെ കേസെടുത്തത് പരാതിക്കാരി കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിന് ശേഷം മാത്രം.അന്വേഷണം തുടരുകയാണെന്നാണ് ഇപ്പോഴും പൊലിസ് അറിയിക്കുന്നത്. സിസിടിവി അടക്കം ശേഖരിച്ചിട്ടുണ്ട്. പക്ഷെ പൊലീസിന് ആദ്യ ഘട്ടത്തില്‍ സംഭവിച്ച ഗുരുതവീഴ്ചയില്‍ മൗനം. മ്യൂസിയത്ത് വനിതാ ഡോക്ടറെയും കവടിയാറില്‍ പെ ണ്‍കുട്ടികളെയും ആക്രമിച്ച സംഭവങ്ങളില്‍ നിന്നും പൊലിസ് ഒന്നും പഠിച്ചിട്ടില്ലെന്ന് ചുരുക്കം.