കല്ലമ്പലത്ത് ആന പാപ്പാനെ നിലത്തടിച്ച് കൊന്നു. പാപ്പാന്‍ ഇടവൂര്‍ക്കോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്. ഒന്നര മണിക്കൂറിന് ശേഷം മറ്റ് പാപ്പാന്മാര്‍ എത്തി ആനയെ തളച്ചു. രാവിലെ പത്തരയോടെയാണ് സംഭവം.
തിരുവനന്തപുരം: കല്ലമ്പലത്ത് ആന പാപ്പാനെ നിലത്തടിച്ച് കൊന്നു. പാപ്പാന്‍ ഇടവൂര്‍ക്കോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്. ഒന്നര മണിക്കൂറിന് ശേഷം മറ്റ് പാപ്പാന്മാര്‍ എത്തി ആനയെ തളച്ചു. രാവിലെ പത്തര യോടെയാണ് സംഭവം. പരവൂര്‍ പുത്തന്‍കുളം സ്വദേശി സജിയുടെ ഉടമസ്ഥതയിലുള്ള കണ്ണന്‍ എന്ന ആ നയാണ് പാപ്പാനെ നില ത്തടിച്ച് കൊന്നത്.
സംഭവത്തിന് ശേഷവും ഉണ്ണിയുടെ മൃതദേഹത്തിന് അരികില്‍ തന്നെ നിലയുറപ്പിച്ച ആനയെ ഏറെ നേ രം കഴിഞ്ഞാണ് തളച്ചത്.കൊല്ലത്ത് നിന്ന് എലിഫന്റ് സ്‌ക്വാഡ് എത്തിയാണ് ആനയെ തളച്ചത്. തുടര്‍ന്നാ ണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാന്‍ സാധിച്ചത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ തടി പിടി ക്കാനാണ് ആനയെ കൊണ്ടുവന്നത്.
തടി പിടിക്കുന്നതിനിടെ പ്രകോപിതനായ ആന പാപ്പാനെ തുമ്പിക്കൈയില്‍ ചുറ്റി നിലത്തടിച്ചു. തടികളു ടെ ഇടയിലേക്ക് വീണ പാപ്പന്‍ ഉണ്ണിയെ ഒന്നര മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്. ഈ സമ യം ഇടവൂര്‍ക്കോണം സ്വദേശിയായ പാപ്പാന്‍ ഉണ്ണി മാത്രമായിരുന്നു ആനയ്‌ക്കൊപ്പമുണ്ടായിരുന്നത്. ആ ന യ്ക്ക് മദപ്പാട് ഉണ്ടായിരുന്നതായി സൂചനയുണ്ട്. ജനവാസമേഖല അല്ലാതിരുന്നതും ആന വിരണ്ടോടാ ഞ്ഞതും മറ്റ് അനിഷ്ട സംഭവങ്ങളൊഴിവാക്കി.