തിരുവനന്തപുരം മദ്യക്കടത്ത് കേസില്‍ മുന്‍ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ ജോര്‍ജ് അറ സ്റ്റില്‍. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കൊച്ചി: തിരുവനന്തപുരം മദ്യക്കടത്ത് കേസില്‍ മുന്‍ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ ജോര്‍ജ് അറസ്റ്റില്‍. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിമാനത്താവളം വഴിയുള്ള മദ്യ ക്കടത്ത് കേസിലെ ഒന്നാം പ്രതിയാണ് ലൂക്ക് കെ ജോര്‍ജ്. ഇന്ന് വൈകിട്ടോടെയാണ് ലൂക്കിന്റെ അറസ്റ്റ് രേ ഖപ്പെടുത്തിയത്. കേസില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ലുക്ക് കെ ജോര്‍ജ് രണ്ട് വര്‍ഷത്തോ ളം ഒളിവിലായിരുന്നു. അറസ്റ്റിലായ ലൂക്കിനെ ജാമ്യത്തില്‍ വിട്ടു.
വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു ലൂക്കിനെ കസ്റ്റംസ് അറസ്റ്റ് ചെ്തത്. ഇയാളെ ഒന്നാം പ്രതിയാക്കി സിബിഐയും കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിമാനത്താവള ത്തിലൂടെ കടന്നുപോകുന്ന ആളുകളുടെ പേരും പാസ്പോര്‍ട്ട് വിവരങ്ങളും ശേഖരിച്ച് വ്യാപകമായി മദ്യക്കട ത്ത് നടത്തി വരികയായിരുന്നു ഇയാള്‍. ആറ് കോടി രൂപയുടെ മദ്യമാണ് പല ആളുകളുടെ പേരില്‍ ഇയാ ള്‍ തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയത്.
കൈക്കുഞ്ഞുങ്ങളുടെ പാസ്‌പോര്‍ട്ട്
വിവരങ്ങള്‍ ചോര്‍ത്തിയും മദ്യക്കടത്ത്
മദ്യം പുറത്തേക്ക് കടത്താനായി 15ല്‍പ്പരം എയര്‍ലൈന്‍ കമ്പനികളില്‍ നി ന്ന് യാത്രക്കാരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചതായും കൈക്കുഞ്ഞുങ്ങളുടെ പോലും പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉപയോഗിച്ച് മദ്യം കടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തിരുവ നന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ടായിരിക്കെയാണ് ലൂ ക്ക് മദ്യക്കടത്ത് നടത്തിയത്.
മദ്യക്കടത്ത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തായിട്ടും ആദ്യഘട്ടത്തില്‍ ഇ യാള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നില്ല. ഉന്നത സ്വാധീനങ്ങളുടെ ബല ത്തിലായിരുന്നു ലൂക്ക് അന്വേഷണത്തില്‍ നിന്നും രക്ഷപ്പെട്ടത്. പിന്നീട് പ്രതിഷേധം ശക്തമായതോടെയാണ് ലൂക്കിനെ സര്‍വീസില്‍ നിന്നും പുറ ത്താക്കിയത്.