റോയിട്ടേഴ്സ് മുതിര്‍ന്ന ഫോട്ടോ ജേണലിസ്റ്റ് കൂടിയായ ഡാനിഷ് സിദ്ദിഖിയാണ് കൊല്ല പ്പെ ട്ടത്. കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡാക്കില്‍ നടന്ന താലിബാന്‍ ആക്രമണത്തിനിടെയാണ് സംഭവം
ന്യൂഡല്‍ഹി : അഫ്ഗാനിസ്താനിലെ താലിബാന്‍ ആക്രമണത്തില്‍ മുഖ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലി സ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു. കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡാക്കില്‍ നടന്ന താലിബാന്‍ ആ ക്രമണത്തിനിടെയാണ് സംഭവം. അഫ്ഗാനിസ്ഥാന്‍ സൈന്യത്തിനൊപ്പമാണ് അദ്ദേഹം യുദ്ധമേ ഖലയില്‍ എത്തിയത്. പുലിറ്റ്‌സര്‍ പ്രൈസ് നേടിയ ഡാനിഷ്, റോയിട്ടേഴ്‌സിന്റെ ചീഫ് ഫോട്ടോഗ്രാ ഫറാണ്.
താലിബാന്‍ നരനായാട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ അഫ്ഗാനിലെത്തിയതാണ് സിദ്ദിഖി. കഴിഞ്ഞ ദിവസം രാത്രി അഫ്ഗാന്‍ സൈന്യത്തിന് നേരെ നടന്ന ആക്രമണത്തില്‍ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. എന്നാല്‍ താലിബാന്‍ വീണ്ടും ആക്രമണം നടത്തുകയായിരുന്നു. ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടി ലിനിടെയാണ് സിദ്ദിഖി കൊല്ലപ്പെട്ടത്.
പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന അഫ്ഗാന്‍ മേഖലയിലാണ് ഡാനിഷ് ഉണ്ടായിരുന്നതെന്ന് വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാന്‍ സൈന്യത്തിനൊപ്പമാണ് താന്‍ സഞ്ച രിക്കുന്നത് എന്ന് വ്യക്തമാക്കി സിദ്ദിഖി കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു.











