കഴിഞ്ഞ ശനിയാഴ്ച, സൗദി അറേബ്യയുടെ അതിര്‍ത്തിയിലുള്ള കുവൈത്ത് സിറ്റിയുടെ തെക്ക് നുവൈസീബ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരുന്നു. 53.2 ഡിഗ്രി സെല്‍ഷ്യസ് ആണ് അവിടെ രേഖപ്പെടുത്തിയത്.
കുവൈത്ത് സിറ്റി : ലോകത്തിലെ ഏറ്റവും ചൂടേറിയ നഗരങ്ങളിലൊന്നായി മാറി അല്‍ ജഹ്റ. വടക്കന്‍ കുവൈത്ത് നഗരമായ അല്‍ ജഹ്റയിലെ താപനില 53.5 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയതോടെ പൊള്ളുന്ന ചൂടുള്ള ലോകത്തെ നഗരമായി.
കഴിഞ്ഞ ശനിയാഴ്ച, സൗദി അറേബ്യയുടെ അതിര്‍ത്തിയിലുള്ള കുവൈത്ത് സിറ്റിയുടെ തെക്ക് നുവൈസീബ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരുന്നു. 53.2 ഡിഗ്രി സെല്‍ഷ്യസ് ആണ് അവിടെ രേഖപ്പെടുത്തിയത്.
അയല്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2021ല്‍ കുവൈത്ത് ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലമാണ്. ജൂലൈ ഒന്നിന് ഇറാഖിലെ താപനില 51.6 ഡിഗ്രി സെല്‍ഷ്യസിലെത്തി. ഇറാനിയന്‍ നഗരമായ ഒമിഡിയേയില്‍ താപനില 51 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. കഴിഞ്ഞ മാസം, കുവൈത്തിന്റെ വടക്ക്, അബ്ദാലി, ജഹ്റ എന്നിവിടങ്ങളിലെ താപനില 50 ഡിഗ്രി സെല്‍ഷ്യസിലെത്തിയിരുന്നു.