വിനോദയാത്രാ ബോട്ട് മറിഞ്ഞ് 22 പേര്‍ മരിച്ച സംഭവത്തില്‍ ബോട്ടുടമ നാസര്‍ അറസ്റ്റി ല്‍.താനുരില്‍ നിന്നാണ് നാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ താനൂര്‍ സ്റ്റേഷനില്‍ എത്തിക്കും
മലപ്പുറം: താനൂര്‍ ഓട്ടുംപുറം തൂവല്‍ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് 22 പേര്‍ മരിച്ച സംഭവത്തി ല്‍ ബോട്ടുടമ നാസര്‍ അറസ്റ്റില്‍.താനുരില്‍ നിന്നാണ് നാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി യെ താനൂര്‍ സ്റ്റേഷനില്‍ എത്തിക്കും.
നാസറിനെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.നാസര്‍ വീട്ടില്‍ ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിദേശത്തായിരുന്ന നാസര്‍ നാ ട്ടില്‍ തിരിച്ചെത്തിയ ശേഷം ബോട്ട് സര്‍വീസ് തുടങ്ങുകയായിരുന്നു. അപകടത്തില്‍പെട്ട ബോട്ട്, മീന്‍പിടിത്ത ബോട്ട് രൂപ മാറ്റം നട ത്തിയതാണ് അപകടത്തിന് ഇടയാക്കിയത്.
അപകടത്തെ തുടര്‍ന്ന് ഒളിവില്‍ പോയ നാസറിന്റെ ഉടമസ്ഥതിയിലുള്ള കാര്‍ നേരത്തെ കൊച്ചിയില്‍ നി ന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. കാറില്‍ നിന്നും നാസറിന്റെ സഹോദരന്‍ സലാം, അയല്‍വാസിയായ മുഹമ്മദ് ഷാഫി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്നും നാസറിന്റെ ഫോണും പൊ ലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൊച്ചിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇവരെ പോലീസ് പിടികൂടുന്നത്.