സി. ബി. എസ്. ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റിവെച്ചതില്‍ മോദി സര്‍ക്കാരിനു വിദ്യാര്‍ത്ഥി കള്‍ നന്ദി പറയുന്ന വീഡിയോ നിര്‍മിച്ച് ട്വീറ്റ് ചെയ്യാന്‍ കേന്ദ്രീയ വിദ്യാല യങ്ങളോട് ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം. പി മഹുവ മൊയ്ത്ര.
കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം. പി മഹുവ മൊയ്ത്ര. താങ്ക്യൂ മോദി സര്‍ നാസി ജര്‍മനിയുടെ പ്രൊപ്പഗാന്‍ഡയെപ്പറ്റി ഞങ്ങളുടെ കുട്ടിക ളെ പഠിപ്പിച്ചതിനു എന്നായിരുന്നു മഹുവയുടെ ട്വീറ്റ്.
ബാംഗ്ലൂരിലെ കേന്ദ്രീയ വിദ്യാലയങ്ങ ളിലെ വിദ്യാര്‍ത്ഥികളെക്കൊണ്ടു പ്രധാമന്ത്രിയ്ക്കു നന്ദി പറയു ന്ന വീഡിയോ ചെയ്യാന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നു നിര്‍ദ്ദേശമുണ്ടായതിനെയാണ് മഹുവ മൊയ്ത്ര രൂക്ഷമായി വിമര്‍ശിച്ചത്.
സി. ബി. എസ്. ഇ. പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷകള്‍ മാറ്റിവെച്ചതില്‍ മോദി സര്‍ക്കാരിനു വിദ്യാര്‍ത്ഥി കള്‍ നന്ദി പറയുന്ന വീഡിയോ നിര്‍മിച്ച് ട്വീറ്റ് ചെയ്യാന്‍ കേന്ദ്രീയ വിദ്യാലയങ്ങളോട് ആവശ്യപ്പെട്ടെന്ന് സ്‌കൂളുകളിലെ അധ്യാപകര്‍ തന്നെയാണു ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. രാഷ്ട്രീയ നേട്ട ത്തി നായി സ്‌കൂളുകളെയും വിദ്യാര്‍ത്ഥികളെയും സര്‍ക്കാര്‍ ഉപയോഗിക്കുന്നതു അംഗീകരിക്കാന്‍ കഴിയില്ലെന്നും ഈ തീരുമാനം സ്‌കൂളിന്റെ അന്തസ്സ് കെടുത്തുന്നതാണെന്നും അധ്യാപകര്‍ വ്യക്ത മാക്കി.











