തവനൂരില്‍ ജയില്‍ ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രിക്ക് നേരെ വന്‍ പ്രതിഷേധം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്,യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മു ഖ്യമന്ത്രി പരിപാടിക്കെത്തുന്ന റോഡില്‍ കരിങ്കൊടിയുമായി തടിച്ചുകൂടിയപ്പോള്‍ മുഖ്യ മന്ത്രിയുടെ സഞ്ചാരപാതയില്‍ പലയിടത്തും ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകരും കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു
മലപ്പുറം: തവനൂരില്‍ ജയില്‍ ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രിക്ക് നേരെ വന്‍ പ്രതിഷേധം. മു ഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്,യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പരിപാ ടിക്കെത്തുന്ന റോഡില്‍ കരിങ്കൊടിയുമായി തടിച്ചുകൂടിയപ്പോള്‍ മുഖ്യമന്ത്രിയുടെ സഞ്ചാരപാതയി ല്‍ പലയിടത്തും ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകരും കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.
മുഖ്യമന്ത്രിയുടെ പരിപാടിയ്ക്കിടെ കറുത്ത മാസ്‌ക് ധരിച്ച് തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടന ചട ങ്ങിനെത്തിയവരെ പൊലീസ് തടഞ്ഞു. കറുത്ത മാസ്‌ക് ധരിച്ചെത്തിയവര്‍ക്ക് പൊലീസ് മഞ്ഞ മാസ് ക് നല്‍കി.
രാമനിലയത്തില്‍ നിന്നും ചങ്ങരംകുളം- പൊന്നാനി- തവനൂര്‍ റോഡ് വഴി മുഖ്യമന്ത്രി എത്തുമെന്നാ യിരുന്നു വിവരം. ഇതനുസരിച്ച് പ്രതിഷേധക്കാരും ഈ പാതയിലെത്തി. ഒരു തരത്തിലും പ്രതിഷേധ ക്കാര്‍ക്ക് കടക്കാനാകാത്ത വിധം റോഡ് മുഴുവന്‍ കവര്‍ ചെയ്ത് പൊലീസ് ബാരിക്കേഡും സ്ഥാപിച്ചു. എന്നാല്‍ അവസാന നിമിഷം ചങ്ങരംകുളത്ത് നിന്നും എടപ്പാള്‍ വഴി മുഖ്യമന്ത്രി തവനൂരില്‍ എത്തു കയായിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ കുറ്റിപ്പുറം പൊന്നാനി ദേശീയപാതയാണ് പൊലീസ് ബാരിക്കേഡ് വെച്ച് അടച്ചത്. ഇതിലും പ്രതിഷേധമുയരുന്നുണ്ട്.
സംസ്ഥാനത്തെ നാലാമത്തെ സെന്‍ട്രല്‍ ജയില്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. ഇതിനു മുന്നോടി യായാണ് പൊലീസിന്റെ നടപടി. ഇന്നലെ കോട്ടയത്തെയും കൊച്ചിയിലെയും മുഖ്യമന്ത്രിയുടെ പരി പാടിയില്‍ കറുത്ത മാസ്‌ക് വിലക്കിയിരുന്നു. എന്നാല്‍ കറുത്ത മാസ്‌കിന് വിലക്കില്ലെന്നായിരുന്നു മു ഖ്യമന്ത്രിയുടെ ഓഫിസിന്റെ വിശദീകരണം.
ജയില്‍ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി രാമനിലയം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നിന്ന് പുറപ്പെട്ടു. മുഖ്യ മന്ത്രി ഗസ്റ്റ് ഹൗസില്‍ താമസിക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. സുര ക്ഷയൊരുക്കാന്‍ 50 പൊലീസുകാരെയാണ് നിയോഗിച്ചത്. ജലപീരങ്കി അടക്കമുള്ള സംവിധാനം ഉയ ത്തിയിരുന്നു.