കഴക്കൂട്ടം മേനംകുളത്ത് ബോംബേറില്‍ യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. തുമ്പ പുതുവല്‍ പുരയിടത്തില്‍ പുതുരാജന്‍ ക്ലീറ്റസി (34)ന് നേരെയാണ് ബോംബേറു ണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്.
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കഴക്കൂട്ടം മേനംകുളത്ത് ബോംബേറില്‍ യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. തുമ്പ പുതുവല്‍ പുരയിടത്തില്‍ പുതുരാജന്‍ ക്ലീറ്റസി (34)ന് നേരെയാണ് ബോംബേറുണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്. ആക്രമണത്തില്‍ യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. കാല്‍ചിന്നിച്ചിതറിയ നിലയില്‍ യുവാ വിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ലഹരിമാഫിയയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് നിന്ന് ഒരു ആക്ടീവ സ്‌കൂട്ടര്‍ കണ്ടെത്തിയിട്ടുണ്ട്. ക്ലീറ്റസിന് ഒപ്പം ഉണ്ടായിരു ന്നു സുനിലിനെയാണ് ആക്രമി സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് സംശയിക്കുന്നു. സിജു, സുനില്‍ എന്നീ സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്ക വെ രാത്രി ഏഴരയോടെ യാണ് ക്ലീറ്റസിന് നേരെ ബോംബെറിഞ്ഞത്. തുമ്പ സ്വദേശിയായ ലിയോണ്‍ ജോ ണ്‍സന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.