പാകിസ്താനില്‍ പരിശീലനം നേടിയ രണ്ട് ഭീകരര്‍ ഉള്‍പ്പെടെ 6 പേരാണ് പിടിയിലായത്. ഇവ രില്‍ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്ക ളും പിടിച്ചെടുത്തതായി പൊലീസ് അറി യിച്ചു
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണം നടത്താനുള്ള പാക് ഭീകരരുടെ പദ്ധതികള്‍ തക ര്‍ത്ത് ഡല്‍ഹി പൊലീസ്. പാകിസ്താനില്‍ പരിശീലനം നേടിയ രണ്ട് ഭീകരര്‍ ഉള്‍പ്പെടെ 6 പേരാണ് പിടിയിലായത്. ഇവരില്‍ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തതായി പൊ ലീസ് അറിയിച്ചു.
ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പ്രയാഗ് രാജ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാ ണ് ഭീകരരെ പിടികൂടിയത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഭീകരാക്രമണങ്ങളും കൊലപാത കങ്ങളും നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് സംശയിക്കുന്നു. ഉത്തര്‍പ്രദേശിലെ അ ടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ആക്രമണം നടത്താനും ഗൂഢാലോചന നടന്നിരു ന്നു എന്നും വിവരങ്ങളും ലഭിക്കുന്നുണ്ട്.
ഡല്‍ഹി ജാമിയ നഗര്‍ സ്വദേശി ഒസാമ, മുംബൈ സ്വദേശി മൊഹമ്മദ് ഷെയിഖ്,യുപി സ്വദേശിക ളായ മൂല്‍ചന്ദ്,ഷീഷാന്‍,അബൂബക്കര്‍, ജാവേദ് എന്നിവരാണ് പിടിയിലായത്. രാജ്യം ഉത്സവസീ സണിലേക്ക് കടക്കാനിരിക്കേയാണ് ആറ് ഭീകരര്‍ പിടിയിലാകുന്നത്. രാജ്യത്തെ പ്രധാനനഗരങ്ങളി ലെ സ്ഥലങ്ങള്‍ കണ്ടെത്തി സ്‌ഫോടനങ്ങള്‍ നടത്താന്‍ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നുവെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
ആര്‍ഡിഎക്‌സ് അടക്കം സ്‌ഫോടക വസ്തുക്കളും ബോംബ് നിര്‍മ്മാണത്തിനുള്ള സാധനങ്ങളും ക ണ്ടെത്തിയിട്ടുണ്ട്. പാക് ചാരസംഘടനയായ ഐഎസ്‌ഐ ആക്രമണം നടത്താന്‍ ഇവര്‍ക്ക് പണം എത്തിച്ചതിന്റെ തെളിവുകള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു. ഇവരുടെ സംഘത്തില്‍പ്പെട്ട കൂടു തല്‍ പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.











