തലശേരി ഇരട്ടക്കൊലപാതകത്തില്‍ ഏഴുപേര്‍ അറസ്റ്റിലെന്ന് പൊലീസ്. അഞ്ചുപേ ര്‍ക്ക് കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നും രണ്ടുപേര്‍ സഹായം ചെയ്തെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് ബാബു പറഞ്ഞു
കണ്ണൂര്‍: തലശേരി ഇരട്ടക്കൊലപാതകത്തില്‍ ഏഴുപേര്‍ അറസ്റ്റിലെന്ന് പൊലീസ്. അഞ്ചുപേര്‍ക്ക് കൃത്യ ത്തില്‍ നേരിട്ട് പങ്കുണ്ടെന്നും രണ്ടുപേര്‍ സഹായം ചെയ്തെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അ ജിത് ബാബു പറഞ്ഞു.
ഖാലിദിനെയും ഷമീറിനെയും കുത്തിയത് ഒന്നാംപ്രതി പാറായി ബാബുവാണ്. ലഹരി വില്‍പ്പന ചോദ്യം ചെയ്തതാണോ പ്രകോനപമെന്ന് പരിശോധിക്കുമെന്നും കമ്മീഷ ണര്‍ പറഞ്ഞു. മുഖ്യപ്രതി പാറായി ബാ ബുവിനെ ഇന്ന് ഉച്ചയോടെയാണ് ഇരിട്ടിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പാറായി ബാബുവിനെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടുപേ രെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ ജാക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരെ നേ രത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തലശേരി നിട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ ഖാലിദ്, ഖാലിദിന്റെ സഹോദരി ഭര്‍ത്താവും സിപി എം നെട്ടൂര്‍ ബ്രാഞ്ചംഗവുമായ പൂവനാഴി ഷമീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിനിടെ ഇവ ര്‍ക്ക് കുത്തേല്‍ക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് നാല് മണിയോടെ തലശേരി സിറ്റി സെന്ററിനടുത്തുവച്ചാണ് സംഭവം. ഖാലിദ് തലശേരി സഹകരണ ആശുപത്രിയിലും ഷമീര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. ഷമീ റിന്റെ സുഹൃത്ത് നെട്ടൂര്‍ സാറാസില്‍ ഷാനിബിനും സംഘര്‍ഷത്തിനിടെ കുത്തേറ്റു.











