ചെന്നിത്തലക്ക് വേണ്ടി ഉമ്മന്‍ ചാണ്ടി നിലപാട് ഉറപ്പിച്ചതോടെ, പ്രതിസന്ധി മറികടന്നുള്ള തീരുമാ നം സംസ്ഥാനത്ത് പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്ന ആശങ്ക കേന്ദ്ര നേതൃത്വത്തിന് ഉണ്ടായിരുന്നെ ങ്കിലും ഒടുവില്‍ തലമുറ മാറ്റത്തിന് തീരുമാനിക്കുകയായിരുന്നു
തിരുവനന്തപുരം : ദിവസങ്ങള്‍ നീണ്ട് തര്‍ക്കങ്ങള്‍ക്കൊടുവില്‍ വി ഡി സതീശനെ പ്രതിപക്ഷ നേ താവായി തീരുമാനിച്ച് കോണ്‍ഗ്രസ് നേതൃത്വം.പതിനഞ്ചാം കേരള നിയമസഭയില്‍ രമേശ് ചെന്നി ത്തലയ്ക്ക് പകരം വി ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തതായി ഹൈക്ക മാന്‍ഡ് പ്രഖ്യാപിച്ചതോടെ വിവാദങ്ങള്‍ക്ക് താല്‍കാലിക വെടിനിര്‍ത്തല്‍.
വി .ഡി സതീശനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ച വിവരം സംസ്ഥാന നേതൃത്വത്തെ കേന്ദ്ര നേതൃത്വം അറിയിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവാകുന്നതിനെ മുസ്ലിം ലീഗ് ഉള്‍പ്പെടെ ഘടകകക്ഷികളും പി ന്തുണച്ചു. യുവനേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവാ ക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം എടുത്തത്.
ഇടതുമുന്നണി പുതുമുഖങ്ങളുമായി രണ്ടാം സര്‍ക്കാര്‍ രൂപീകരിച്ച സാഹചര്യത്തില്‍ കോണ്‍ഗ്ര സില്‍ ഇനിയും പഴയ അതേ നേതൃനിരയുമായി മുന്നോട്ട് പോകാനാകില്ലെന്ന് പാര്‍ട്ടിയിലെ യുവ നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞതായാണ് സൂചന. വരാനിരിക്കുന്ന ലോക്‌സഭാ തെര ഞ്ഞെടുപ്പിലും ഇങ്ങനെ പോയാല്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്ന് യുവനേതാക്കള്‍ രാഹുലിനെ അറിയിച്ചു. ഇതേ നിലപാട് തന്നെയാണ് ചര്‍ച്ചയില്‍ രാഹുലും സ്വീകരിച്ചത്.
കോണ്‍ഗ്രസിലെ യുവ എംഎല്‍എമാരുടെയും എംപിമാരുടെയും പിന്തുണ സതീശന് ഉണ്ടായി രുന്നു.എന്നാല്‍ ചെന്നിത്തലക്ക് വേണ്ടി ഉമ്മന്‍ ചാണ്ടി നിലപാട് ഉറപ്പിച്ചതോടെ, ഇത് മറികടന്നുള്ള തീരുമാനം സംസ്ഥാനത്ത് പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്ന ആശങ്ക കേന്ദ്ര നേതൃത്വത്തിന് ഉണ്ടായി രുന്നെങ്കിലും ഒടുവില്‍ തലമുറ മാറ്റത്തിന് തീരുമാനിക്കുകയായിരുന്നു.
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരുണമെന്ന് അവസാനിമിഷം വരെ കേന്ദ്ര നേതൃ ത്വത്തിനുമേല്‍ സമ്മര്‍ദമുണ്ടായി. ചെന്നിത്തല തുടരുന്നതാണ് ഉചിതമെന്ന വാദവുമായി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. അവസാനനിമിഷവും ചെന്നിത്തലയ്ക്ക് വേണ്ടി മുതിര്‍ന്ന നേതാക്കളും സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. ചെന്നിത്തല സംസ്ഥാന നേതൃ നിരയില്‍ തന്നെ വേണ മെന്നും, ആദര്‍ശവും ആവേശവും കൊണ്ടുമാത്രം പാര്‍ട്ടി സംവിധാനങ്ങളെ ചലിപ്പിക്കാനാവില്ലെ ന്നുമാണ് ചെന്നിത്തലയ്ക്ക് വേണ്ടി വാദിച്ച ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനോട് വ്യക്തമാക്കിയത്.












