നിലവില്‍ പുറത്തുവന്ന ഫലസൂചനകള്‍ പ്രകാരം ഖുശ്ബു പിന്നിലാണ്. കരുണാനിധി കുടുംബവുമായി അടുത്ത ബന്ധമുള്ള ഡോ എഴിലനാണ് തൗസന്റ് ലൈറ്റ്‌സില്‍ ഡി.എം.കെ സ്ഥാനാര്‍ത്ഥി
ചെന്നൈ : തമിഴ്നാട്ടില്‍ വലിയ മത്സരം നടക്കുന്ന നിയമസഭാ മണ്ഡലമാണ് ചെന്നൈ നഗരത്തിലെ തൗസന്റ് ലൈറ്റ്സ്. നടി ഖുഷ്ബുവാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ഇവിടെ നിന്ന് ജനവിധി തേടുന്നത്. നിലവില്‍ പുറത്തുവന്ന ഫലസൂചനകള്‍ പ്രകാരം ഖുശ്ബു പിന്നിലാണ്. കരുണാനിധി കുടുംബവുമായി അടുത്ത ബന്ധമുള്ള ഡോ എഴിലനാണ് തൗസന്റ് ലൈറ്റ്‌സില്‍ ഡി.എം.കെ സ്ഥാനാര്‍ത്ഥി.
തമിഴ്നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഡി.എം.കെ മുന്നണി ലീഡുയര്‍ത്തുന്നു. 234 അംഗ നിയമസഭയില്‍ ആദ്യഘട്ട ലീഡുനില പുറത്തുവരുമ്പോള്‍ ഡി.എം.കെ 113 സീറ്റില്‍ ലീഡ് ചെയ്യുന്നു. എ.ഐ.എ.ഡി.എം.കെ 92 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
കൊളത്തൂര്‍ മണ്ഡലത്തില്‍ ആദ്യഘട്ടത്തില്‍ ലീഡ് ചെയ്തിരുന്ന എം.കെ സ്റ്റാലിന്‍ ഇടയ്ക്ക് പിന്നിലായെങ്കിലും ഇപ്പോള്‍ വീണ്ടും ലീഡ് പിടിച്ചു. എ.എം.എം.കെ രണ്ടു സീറ്റിലും കമല്‍ഹാസന്റെ എം.എന്‍.എം ഒരു സീറ്റിലും മുന്നിലാണ്. താരമണ്ഡലമായ കോയമ്പത്തൂര്‍ സൗത്തില്‍ കമല്‍ ഹാസനാണ് ലീഡ് ചെയ്യുന്നത്. എടപ്പാടിയില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി മുന്നിലാണ്. ചെപ്പോക്കില്‍ ഉദയനിധി സ്റ്റാലിന്‍ ലീഡ് ചെയ്യുന്നു. വോട്ടെണ്ണല്‍ നടക്കുന്ന ചെന്നൈയിലെ ക്വീന്‍ മേരി കോളജില്‍ ഉദയനിധി സ്റ്റാലിന്‍ എത്തിയിരുന്നു.