തീവ്രവാദ കേസിലെ പ്രതി കണ്ണൂരില്‍ പിടിയില്‍.ഫിറോസ് ഇടപ്പള്ളിയെയാണ് എന്‍ഐഎ സംഘം പിടികൂടിയത്. തടിയന്റവിട നസീറിന്റെ കൂട്ടാളിയായ ഫിറോസിനെ എടക്കാട് പൊ തുവാച്ചേരിയില്‍ നിന്നാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്.
കണ്ണൂര്‍: തീവ്രവാദ കേസിലെ പ്രതി കണ്ണൂരില്‍ പിടിയില്‍.ഫിറോസ് ഇടപ്പള്ളിയെയാണ് എന്‍ഐഎ സം ഘം പിടികൂടിയത്. തടിയന്റവിട നസീറിന്റെ കൂട്ടാളിയായ ഫിറോസി നെ എടക്കാട് പൊതുവാച്ചേരി യില്‍ നിന്നാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. കളമശ്ശേരിയില്‍ ബസ് കത്തിക്കല്‍ കേസിലുള്‍പ്പെട്ട മുന്‍ പിഡിപി നേതാവ് മജീദ് പറമ്പായി യുടെ വീട്ടിലാണ് ഫിറോസ് താമസിച്ചിരുന്നത്.
രാവിലെ 11 മണിയോടെയാണ് ഫിറോസിനെ എന്‍ഐഎ പിടികൂടിയ ത്.കഴിഞ്ഞദിവസം ഫിറോസിന്റെ ജാമ്യം ഹൈക്കോടതി റദ്ദ് ചെയ്തിരു ന്നു. ജയിലിലേക്ക് തിരികെ പ്ര വേശിക്കാത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂരി ലെ വീട്ടില്‍ ഇയാള്‍ ഉള്ളതായി മനസ്സിലാക്കിയത്. തുടര്‍ന്ന് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്യുക യായിരു ന്നു.
കസ്റ്റഡിയിലെടുത്ത ഇയാളെ എന്‍ഐഎ കൊച്ചിയിലേക്ക് കൊണ്ടുപോയി. തടിയന്റവിടെ നസീര്‍ അടക്ക മുള്ളവരുടെ നേതൃത്വത്തില്‍ 2008ല്‍ പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതെന്ന കേസിലെ പ്രധാന പ്രതികളിലൊരാളാണ് ഫിറോസ്. 24 പ്രതികളുണ്ടായിരുന്ന കേസി ല്‍ നാലുപേര്‍ സേനയു മായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ ഏതാനും ദിവസം മുമ്പാ ണ് തടിയന്റവിട നസീര്‍ ഉള്‍പ്പെടെ പത്ത് പേരുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചത്.