പുരുഷന്മാര്‍ക്കിടയില്‍ ഒരേ ഒരു വനിത ഫോട്ടോഗ്രാഫർ ;ഇന്ദിര ഗാന്ധി എന്റെ അടുത്തേയ്ക്ക് വന്നു.. ക്യാമറയല്ല ജീവിതം :സരസ്വതി ചക്രവർത്തി തുറന്നു പറയുന്നു….

SARASWATI

അഖില്‍-ന്യൂഡല്‍ഹി.

ഡല്‍ഹി: ‘ഇന്ദിര ഗാന്ധിയുടെ ഒരു വാര്‍ത്ത ചിത്രം എടുക്കാന്‍ പോയതായിരുന്നു ഞാന്‍, പുരുഷ ഫോട്ടോഗ്രഫര്‍മാര്‍ക്കിടയില്‍ ഒരേ ഒരു വനിത ഫോട്ടോഗ്രാഫര്‍ ഞാനായിരുന്നു, ഒരു യുവതി തോളില്‍ ക്യാമറയും തൂക്കി നില്‍ക്കുന്നു, വേഷം സാരി. ഇന്ദിര ഗാന്ധിയെന്ന ഇന്ത്യയുടെ ഉരുക്ക് വനിത എന്റെ അടുത്ത് വന്ന് സാരിയുടെ ഭംഗി തൊട്ട് നോക്കി എന്നെ അഭിനന്ദിച്ചു. പിന്നെ ഇന്ദിര വധത്തെത്തുടര്‍ന്നുണ്ടായ സിക്ക് വിരുദ്ധ കലാപങ്ങളും, ബ്ലൂസ്റ്റാര്‍ ഓപ്പറേഷന് നേതൃത്വം കൊടുത്ത ജനറല്‍ വൈദ്യ പൂനെയില്‍ കൊല്ലപ്പെടുമ്പോള്‍ അവിടെ അവധിക്കാലം ആഘോഷിക്കാനെത്തിയ സരസ്വതിക്ക് ആ സംഭവങ്ങളും ക്യാമറയില്‍ പകര്‍ത്താനായി. ശ്രീലങ്കയില്‍ രാജീവ് ഗാന്ധിയും ലങ്കന്‍ പ്രധാനമന്ത്രി ജയവര്‍ദ്ധനെയുമായി നടന്ന ഉച്ചകോടിയുടെ ഫോട്ടോയെടുക്കാന്‍ സാധിച്ചു. ശ്രീലങ്കയില്‍ നടന്ന രാജീവിനെതിരായുള്ള വധ ശ്രമം എന്നിവയും സരസ്വതിയുടെ ക്യാമറ ലെന്‍സിലൂടെ പത്രത്താളുകള്‍ വാര്‍ത്താ ചിത്രങ്ങളായി.’.. ഫോട്ടോഗ്രഫര്‍മാര്‍ക്ക് പ്രസിഡണ്ടിന്റെ വിരുന്നു സല്‍ക്കാരങ്ങളിലും, പ്രധാനമന്ത്രിയുടെ സായാഹ്ന ചായസല്‍ക്കാരങ്ങളിലും പ്രത്യേകം ക്ഷണവും പ്രമുഖ സ്ഥാനങ്ങളും ലഭിച്ചിരുന്ന ഒരു കാലത്ത് ക്യാമറ കൈയ്യിലേന്താന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. പത്രഫോട്ടോഗ്രാഫറുടെ പത്രാസും, സമൂഹത്തിലെ അംഗീകാരവും അവസാനിച്ചെങ്കിലും ക്യാമറയും, ലെന്‍സുകളും, ക്യാമറ ഷട്ടറിന്റെ കടകട ശബ്ദവും ഒരു നര്‍ത്തകിയെ കാല്‍ചിലങ്കയെന്നപോലെ ഇന്നും പ്രലോഭിപ്പിക്കുകയാണ്’… കറുപ്പും വെളുപ്പുമാര്‍ന്ന ചിത്രങ്ങള്‍ പോലെ ജീവിതം പച്ചയായി മുന്നില്‍ നില്‍ക്കുന്നു. ഇന്ത്യയിലെ പ്രമുഖ വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐയില്‍ നിന്നും ഏക പക്ഷീയമായി പിരിച്ചുവിടപ്പെട്ടതിനെ ചോദ്യം ചെയ്ത് കോടതി കയറി ഇറങ്ങിയത് നീണ്ട 33 വര്‍ഷങ്ങളാണ്. 1988-ല്‍ ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയില്‍ സമരം നടത്തിയ വക്കിലന്മാരെ പിരിച്ചുവിടാന്‍ ഡല്‍ഹി പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ തകര്‍ന്നത് ഏറെ കൊതിച്ച് വാങ്ങിയ ക്യാമറ മാത്രമല്ല തന്റെ ജീവിത സ്വപ്‌നങ്ങളുമായിരുന്നു. അന്ന് ഡല്‍ഹിയിലെ പി.ഐ.ബി അക്രഡിറ്റേഷന്‍ ലഭിച്ച രണ്ടാമത്തെ വനിത ഫോട്ടോജേര്‍ണലിസ്റ്റ് മലയാളിയായ സരസ്വതി ചക്രവര്‍ത്തി ഓര്‍മ്മയുടെ ഇന്നലെകളിലൂടെ സഞ്ചരിക്കുകയാണ്.
വനിതകള്‍ അധികമൊന്നും എത്തിപ്പെടാത്ത രംഗമായിരുന്ന ഫോട്ടോജേര്‍ണലിസത്തില്‍ കഠിനാദ്ധ്വാനം കൊണ്ട് തന്റെ സ്ഥാനം ഉറപ്പിച്ച ഒരു മലയാളി വനിതയാണ് സരസ്വതി ചക്രവര്‍ത്തി. ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന മലായാളി വനിത ഫോട്ടോജേര്‍ണലിസ്റ്റ്.

അയോധ്യയിലെ രാം ജന്മഭൂമിയിലെ 1992-ല്‍ ഡിസംബര്‍ 6-ന് തകര്‍ക്കപ്പെട്ട ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നതിന് മുമ്പുള്ള ചിത്രം. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനുശേഷം രാമ ക്ഷേത്രത്തിനായുള്ള ശിലാന്യാസ പൂജ വലത്ത് .ഫോട്ടോ -സരസ്വതി ചക്രവര്‍ത്തി.

പത്രത്താളുകളില്‍ കറുപ്പും വെളുപ്പുമാര്‍ന്ന് ചിത്രങ്ങള്‍ പതിഞ്ഞ കാലം മുതല്‍ കളര്‍ ഫിലിമിന്റെയും പിന്നെ ഡിജിറ്റല്‍ യുഗത്തിലും വളയണിഞ്ഞ കൈകള്‍ക്ക് ക്യാമറയും ലെന്‍സുകളും, ഡാര്‍ക്ക് റൂം ജോലികളും, ബ്രോമൈഡ് പേപ്പറില്‍ കറുപ്പും വെളുപ്പുമാര്‍ന്ന ചിത്രങ്ങളും അനായാസം വഴങ്ങുമെന്നും തെളിയിക്കുകയായിരുന്നു. പുരുഷന്മാരുടെ ഇടയില്‍ തനിച്ച് ജോലിചെയ്യുക അത്ര അനായസമല്ലാത്ത കാലത്ത് ഏറ്റവും മികവോടെ ജോലിചെയ്യാനും മറ്റ് പലര്‍ക്കും പകര്‍ത്താന്‍ കഴിയാതിരുന്ന പല നല്ല ചിത്രങ്ങളും കണ്ടെത്താനും ഇവര്‍ക്ക് സാധിച്ചു.

Also read:  സെന്‍സെക്‌സ്‌ 708 പോയിന്റ്‌ ഇടിഞ്ഞു
ഉത്തര്‍ പ്രദേശിലെ മീററ്റ് കലാപത്തില്‍ പോലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ടയാളുടെ ശവം നീക്കം ചെയ്യുന്ന പ.എ.സി (പേഴ്‌സണല്‍ ആംഡ് കോണ്‍റ്റബുലറി) അംഗങ്ങള്‍ ഫോട്ടോ -സരസ്വതി ചക്രവര്‍ത്തി.

ഒരിക്കല്‍ ഡല്‍ഹിയിലെ രാജ് പഥില്‍ റിപ്പബ്ലിദ് ദിന പരേഡ് കാന്നുമ്പോഴാണ് ഫോട്ടോഗ്രാഫറാകണം എന്ന ചിന്ത സര്‍സ്വതി ചക്രവര്‍ത്തിയുടെ മനസിലുണര്‍ന്നത്. രാഷ്ട്രപതിയും, പ്രധാനമന്ത്രിയും മറ്റ് പ്രമുഖ്യവ്യക്തികളും ഇരിക്കുന്ന സല്യൂട്ട് മഞ്ചിന്റെ നേരെ എതിര്‍ ദിശയില്‍ ഇരുന്ന സര്‍സ്വതി ഫോട്ടോഗ്രഫറര്‍മാരെ നിരീക്ഷിക്കുയായിരുന്നു.
രണ്ട് സൈഡിലെയും ഫോട്ടോഗാലറിയില്‍ തിങ്ങിനിറഞ്ഞ് ഫോട്ടോഗ്രാഫിര്‍മാര്‍, ഒരു കാര്യം പ്രത്യേകം ശ്രദ്ധച്ചു അവരില്‍ ഒരു വനിത പോലുമില്ല. കളര്‍ഫുള്ളായി ചിട്ടയായി വസ്ത്രം ധരിച്ച പട്ടാളക്കാരുടെ മാര്‍ച്ച് വീക്ഷിക്കുമ്പോള്‍ തീരുമാനിച്ചു ഒരിക്കല്‍ തിങ്ങിനിറഞ്ഞ ഈ ഫോട്ടോഗ്രാഫര്‍ ഗാലറിയില്‍ ക്യാമറയും കയ്യിലേന്തി ഞാനും ഉണ്ടാകും.

ഉത്തരകാശി ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൃതദേഹം നീക്കം ചെയ്യുന്ന സൈനീകര്‍.-ഫോട്ടോ -സരസ്വതി ചക്രവര്‍ത്തി

ഓഫീസില്‍ റിസപ്ഷനില്‍ ജോലി ചെയ്തിരുന്ന സര്‍സ്വതിക്ക് ഫോട്ടോഗ്രഫിയില്‍ നേരത്തെതന്ന അഭിനിവേശമുണ്ടായിരുന്നു.
സ്‌റ്റെനോഗ്രാഫറുടെ ജോലി രാജിവെച്ച് അതുവരെയുള്ള സമ്പാദ്യം എല്ലാം സ്വരുക്കൂട്ടി റോളികോര്‍ഡ് മാനുവല്‍ ഫിലിം ക്യാമറ വാങ്ങി. ഫോട്ടോഗ്രഫി അക്കാദമിക്കായി പഠിക്കാത്ത സരസ്വതി സുഹൃത്തുക്കളായ ഫോട്ടോഗ്രഫര്‍മാരുടെ സഹായത്താല്‍ ജോലി പഠിച്ചു, ഒപ്പം ഡാര്‍ക്ക് റൂം ജോലികളും സ്വായത്തമാക്കി. തന്റെ ഫോട്ടോകളുടെയെല്ലാം പ്രിന്റ് സ്വയം തയ്യാറാക്കിയാണ് പത്രസ്ഥാപനങ്ങളിലേക്ക് അയച്ചത്. പലപ്പോഴും ഫോട്ടോകള്‍ സ്‌കാന്‍ ചെയ്ത് ഫാക്‌സ് വഴി അയക്കുന്ന ചെലവേറിയ സമ്പ്രദായം പിന്നീടാണ് വന്നത്. പലപ്പോഴും എയര്‍പോര്‍ട്ടിലൂടെ പ്രിന്റ് അയക്കുകയും ചെയ്തിട്ടുണ്ട്.

അയോധ്യയിലെ ബാബറി മസ്ജിനദ് – രാമ ജന്മഭൂമി തകര്‍ക്ക പ്രദേശത്ത് ഹിന്ദു കര്‍സേവകര്‍ തകര്‍ത്ത ബാബറി മസ്ജിനദ് നിലനിന്ന പ്രദേശത്ത് ഹൈന്ദവ സംന്ന്യാസികളുടെ നേതൃത്വത്തില്‍ ശിലാന്യാസ പൂജ നടക്കുന്നു.-ഫോട്ടോ -സരസ്വതി ചക്രവര്‍ത്തി.

മാതൃഭൂമിക്ക് വേണ്ടി 1982-ല്‍ ഏഷ്യാഡ് ഗെയിംസ് കവര്‍ ചെയ്യാന്‍ സാധിച്ചതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. മലയാളത്തില്‍ മാതൃഭൂമി, ദീപിക, എന്നിവയെ കൂടാതെ തമിഴില്‍ ദിനമലര്‍, ദിനമണി, ദിനകരന്‍, താന്തി അടക്കം നിരവധി പത്രങ്ങള്‍ക്ക് വേണ്ടി ഫ്രീലാന്‍സറായി ജോലി ചെയ്തിട്ടുണ്ട്. 200 ലധികം ചിത്രങ്ങളാണ് മേല്‍പറഞ്ഞ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചത്. ഈ ചിത്രങ്ങളുടെ വെളിച്ചത്തിലാണ് പി.ഐ.ബിയില്‍ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായി അക്രെഡിറ്റേഷന്‍ ലഭിക്കുന്നത്.

ഇന്ത്യ-പാക്ക് സമാധാന ചര്‍ച്ച നടന്ന ആഗ്ര ഉച്ചകോടിയ.ില്‍ പങ്കെടുക്കാനെത്തിയ പാക് പ്രധാനമന്ത്രി ജനറല്‍ പര്‍വേഷ് മുഷ്‌റഫ്. ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി, മുന്‍ കേന്ദ്ര മന്ത്രിമാരായ ജസ്വന്ത് സിംഗ്, ഉപപ്രധാനമന്ത്രി എല്‍.കെ അഡ്വാനി, യസ്വന്ത് സിന്‍ഹ എന്നിവര്‍ക്കൊപ്പം.-ഫോട്ടോ -സരസ്വതി ചക്രവര്‍ത്തി.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ശ്രീലങ്ക സന്ദര്‍ശനത്തില്‍ രാജീവിനോടൊപ്പം ശ്രീലങ്കയിലേക്ക് പോകാന്‍ ലഭിച്ച അവസരം വലിയ ഭാഗ്യമായിരുന്നു. 1987-ലെ ഈ ഉച്ചകോടി സമ്മേളനത്തിലാണ് ശ്രീലങ്കന്‍ പ്രസിഡണ്ട് ജയവര്‍ദ്ധനെയും രാജീവ് ഗാന്ധിയുമായി ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുടെ പ്രശ്‌നം ഉഭയ കക്ഷി ചര്‍ച്ചയിലൂടെ കരാര്‍ ഒപ്പുവെച്ചത്. ചെന്നൈയിലെ ദിന തന്തി ദിനപത്രത്തിനുവേണ്ടിയാണ് സര്‍സ്വതി ഈ സമ്മേളനത്തില്‍ പങ്കെടുത്തത്. ശ്രീലങ്കന്‍ സന്ദര്‍ശന വേളയിലാണ് രാജീവിനെതിരെ ആദ്യത്തെ വധ ശ്രമം ഉണ്ടായത്. അന്ന് സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുന്നതിനിടെ രാജീവ് ഗാന്ധിയെ സൈനീകന്‍ തോക്കിന്റെ പാത്തികൊണ്ട് അടിച്ചുവീഴ്ത്തുന്ന ചിത്രം സര്‍സ്വതിക്ക് ലഭിച്ചു. ഈ ചിത്രം അക്കാലത്തെതുമാത്രമല്ല എക്കാലത്തെയും വാര്‍ത്താ പ്രാധാന്യമുള്ള ചിത്രങ്ങളിലൊന്നായിരുന്നു. വര്‍ഷങ്ങളോളം ഡല്‍ഹിയിലെ ഫോട്ടോജേര്‍ണലിസം മേഖലയില്‍ ഒരേ ഒരു വനിത സാന്നിദ്ധ്യം സരസ്വതി മാത്രമായിരുന്നു.

Also read:  അര ലക്ഷത്തില്‍ കൂടുതലായി രോഗികള്‍, കോവിഡ് ബാധിതരുടെ എണ്ണം മൂന്നു കോടി കവിഞ്ഞു ; ഡെല്‍റ്റ പ്ലസ് വൈറസ് ആശങ്കയില്‍ രാജ്യം
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊളംമ്പോ ഉച്ചകോടിക്കായി ശ്രീലങ്കന്‍ പ്രധാന മന്ത്രി ജയവര്‍ദ്ധനെയുമായി ചര്‍ച്ച നടത്തുന്നു. ഈ ഉച്ചകോടിക്കെത്തിയപ്പോഴാണ് സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ ചടങ്ങിനിടെ രാജീവിനെതിരെ വധശ്രമം ഉണ്ടായത്.-ഫോട്ടോ-സരസ്വതി ചക്രവര്‍ത്തി.

തമിഴ്പുലി നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ ജാഫ്‌നയിലെ കീഴടങ്ങലിന്റെ ഫോട്ടോയെടുക്കാനും അവര്‍ക്ക് സാധിച്ചു. ഉത്തര കാശിയിലെ ഭൂമികുലുക്കം. മുന്‍ കേന്ദ്രമന്ത്രി കെ.സി പാന്തിന്റെ സിയാച്ചിന്‍ സന്ദര്‍ശനം, പാക്ക് മുന്‍ പ്രധാനമന്ത്രി ജനറല്‍ മുഷറഫും ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുമായി നടന്ന ആഗ്ര ഉച്ചകോടി, അയോദ്ധ്യയിലെ രാം മന്ദിര്‍ ശിലാന്യാസ്, ഇന്ദിരഗാന്ധിയുടെ കൊലപാതകത്തെത്തുര്‍ന്നുള്ള സിക്ക് വിരുദ്ധ കലാപങ്ങള്‍, രാജീവ് ഗാന്ധിയുടെ വധത്തെത്തുടര്‍ന്നുണ്ടായ സംഭവങ്ങള്‍, സുവര്‍ണക്ഷേത്രത്തിലെ പട്ടാള നടപടിക്ക് നേതൃത്വം കൊടുത്ത ജനറല്‍ വൈദ്യയുടെ കൊലപാതകം, ഉത്തര്‍ പ്രദേശിലെ മീററ്റ് കലാപങ്ങള്‍, ബ്രിട്ടീഷ് പ്രധാന മന്ത്രിമാരായ ടോണി ബ്ലെയര്‍, ജോണ്‍ മേജര്‍, എന്നിവരുടെ ഇന്ത്യ സന്ദര്‍ശനം, പ്രിന്‍സ് ആനിന്റെ ലഡാക്ക് സന്ദര്‍ശനം, രാജസ്ഥാനിലെ രൂപ് കന്‍വറിന്റെ സതി ആചാരത്തെത്തുടര്‍ന്നുള്ള രാഷ്ട്രീയ പ്രകടനങ്ങള്‍, ബിജെപിയെ

സരസ്വതി ചക്രവര്‍ത്തി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കൊപ്പം.

അധികാരത്തിലെത്തിച്ച ലാല്‍ കൃഷ്ണ അഡ്വാനിയുടെ രഥയാത്ര, 1987-ല്‍ മെക്ലോഡ് ഗഞ്ചില്‍ നടന്ന ദലൈലാമയുടെ ആധ്യാത്മീക സമ്മേളനം എന്നിവ എന്നും ഓര്‍മ്മയില്‍ തിളങ്ങുന്ന വാര്‍ത്താ ചിത്രങ്ങള്‍ സമ്മാനിച്ച സംഭവങ്ങളായിരുന്നു. തമിഴ് പത്രങ്ങള്‍ കൂടാതെ ഹിന്ദി പത്രങ്ങളായ ലോക് മത്, മഹാരാഷ്ട്രയില്‍ നിന്നുള്ള സകാല്‍, അജ്‌മേറില്‍ നിന്നുള്ള അമൃത് സന്ദേശ്, നയി ദുനിയ, രാജസ്ഥാനില്‍ നിന്നുള്ള നവജ്യോതി എന്നീ പത്രങ്ങള്‍ക്ക് വേണ്ടിയും സരസ്വതി ജോലി ചെയ്തു. 1987-ലാണ് പി.ടി.ഐയില്‍ ഔദ്യോഗികമായി ജോലി ചെയ്യുന്നത്. 1988-ല്‍ കൃത്യം ഒരു വര്‍ഷം തികയുമ്പോള്‍ വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ഏകപക്ഷീയമായി എന്നെ ജോലിയില്‍ നിന്നും പുറത്താക്കി. ഞാന്‍ അന്ന് ഡല്‍ഹി യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റില്‍ അംഗമാണ്. യൂണിയന്‍ എനിക്ക് വേണ്ടി കോടതിയില്‍പ്പോയി നീണ്ട് 14 വര്‍ഷത്തെ നിമയമയുദ്ധത്തിനൊടുവിലാണ് എനിക്ക് ആനുകൂല്യങ്ങള്‍ അനുവദിച്ചുള്ള കോടതി വിധി വന്നത്. പി.ടി.ഐ ഈ വിധിക്കെതിരെ ഹൈക്കോടതില്‍പ്പോയി പിന്നെയും 18 വര്‍ഷത്തെ നിയമയുദ്ധത്തിനൊടുവില്‍ കോടതി വിധി വന്നു എന്നാല്‍ അത് എനിക്ക് അനുകൂലമല്ലായിരുന്നു. എനിക്ക് നഷ്ടപരിഹാരം ഒന്നും ലഭിച്ചില്ലെന്നുമാത്രമല്ല, ഏറെ ആശിച്ച വാങ്ങിയ ക്യാമറ നശിപ്പിക്കപ്പെട്ടു, എന്റെ ഫോട്ടോഗ്രാഫി കരിയര്‍ അതോടെ നശിച്ചു.

Also read:  സാത്താന്‍കുളം കസ്റ്റഡിമരണം: പോലീസ് സ്റ്റേഷന്‍ ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്
ഉത്തര്‍ പ്രദേശിലെ മീററ്റിലുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ടയാളുടെ ശവശരീരം നീക്കം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍.-ഫോട്ടോ സരസ്വതി ചക്രവര്‍ത്തി.

തീസ് ഹസാരി കോടതിവളപ്പില്‍ വക്കിലന്മാരും പോലീസും തമ്മിലുണ്ടായ ലാത്തിച്ചാര്‍ജില്‍ എനിക്ക് സാരമായി പരിക്കേറ്റു. ഇന്ത്യയുടെ ആദ്യത്തെ വനിത ഐ.പി.എസ് കിരണ്‍ ബേദിയായിരുന്നു ലാത്തിച്ചാര്‍ജിന് ഉത്തരവിട്ടത്. അവര്‍ തന്നെ അടുത്തുനിന്ന പോലീസുകാരന്റെ ലാത്തി വാങ്ങിയാണ് വക്കിലന്മാരെ അടിച്ചത്. എന്റെ ക്യാമറ തകര്‍ന്നു, തലയ്ക്ക് സാരമായി പരിക്കേറ്റ ഞാന്‍ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് സുഖം പ്രാപിച്ചത്.
വനിതകള്‍ക്ക് ഏറെ വെല്ലുവിളികളുള്ള മേഖലയാണിത്. പ്രത്യേകിച്ച് പുരുഷന്മാര്‍ മാത്രമുള്ള ജോലി രംഗത്ത് സ്ത്രീകള്‍ക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും, എന്നാലും ഏറെ ആശിച്ച ജോലി എന്ന നിലയ്ക്ക് ഞാന്‍ ഏറെ ആസ്വദിച്ച ജോലിയാണ് ഫോട്ടോജേര്‍ണലിസ്റ്റിന്റേത്.
ക്യാമറയില്‍ നിന്നും നേരെ പത്രം ഓഫീസിലെ ഫോട്ടോ എഡിറ്ററുടെ കംപ്യൂട്ടറിലേക്ക് ചിത്രങ്ങള്‍ അയക്കാവുന്ന ഇന്നത്തെ കാലത്തെ നോക്കുക, എത്രവേഗമാണ് ഡിജിറ്റല്‍ യുഗം ജോലിയുടെ വേഗവും കൃത്യതയും കൂട്ടിയത്.

തിരുവനന്തപുരത്തു നടന്ന കേരള പ്രസ്സ് അക്കാദമിയുടെ ആദരിക്കല്‍ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സരസ്വതിക്ക് അവാര്‍ഡ് സമ്മാനിച്ചപ്പോള്‍.

പരമ്പരാഗത യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച എനിക്ക് ആദ്യകാലങ്ങളില്‍ ഫോട്ടോഗ്രാഫി ജോലിക്ക് പോകുമ്പോള്‍ സാരിമാത്രമായിരുന്നു വേഷം. സാരിമാത്രം ധരിക്കാനെ വീട്ടുകാര്‍ അക്കാലത്ത് അനുവദിച്ചിരുന്നുള്ളൂ. ആന്ധ്ര മുന്‍ മുഖ്യമന്ത്രിയും സിനിമ താരവുമായ എന്‍.ഡി.രാമറാവുവിന്റെ ഡല്‍ഹി സന്ദര്‍ശനം കവറുചെയ്യാന്‍ പോയപ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ട് സാരി അഴിഞ്ഞുപോകാനിടയായി, ഈ സംഭവത്തോടെ സാരിയോട് വിടപറഞ്ഞ് ചുരിദാറിലേക്ക് മാറി.

ബാബറി മസ്ജിദ് പള്ളി പൊളിച്ച ശേഷം പ്രദേശത്ത് ഏര്‍പ്പെടുത്തിയ പോലീസ് കാവല്‍.-ഫോട്ടോ -സരസ്വതി ചക്രവര്‍ത്തി.

അയോദ്ധ്യയിലെ ബാബറി മസ്ജിദ് സംഭവങ്ങളും സരസ്വതിയുടെ ക്യാമറയ്ക്ക് വിഷയമായി. ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നതിന് മുമ്പുള്ള ദൃശ്യങ്ങളും, പിന്നീട് തകര്‍ക്കപ്പെട്ടതിനുശേഷമുള്ള സംഘര്‍ഷങ്ങളും രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള ശിലാന്യാസം അടക്കമുള്ള ചിത്രങ്ങളും സരസ്വതിക്ക് പകര്‍ത്താനായി.
മീററ്റില്‍ നടന്ന വംശീയകലാപം. കലാപത്തിനുശേഷ മുള്ള പോലീസ് നടപടികള്‍ ഇവയും സരസ്വതിയുടെ ക്യാമറയ്ക്ക് വിഷയമായിട്ടുണ്ട്.
ഫോട്ടോഗ്രാഫി ഒരു തൊഴില്‍ എന്നതിനപ്പുറം മനസ്സിന് സന്തോഷം നല്‍കുന്ന ഒരു തപസ്യയാണിവര്‍ക്ക്. അതിനാല്‍ താന്‍ പകര്‍ത്തിയ ചിത്രങ്ങളുടെ വാണിജ്യമൂല്യമല്ല അത് തനിക്ക് നേടിത്തന്ന സന്തോഷമാണ് അവരെ വീണ്ടും ക്യാമറയെയും ചിത്രങ്ങളെയും പ്രണയിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ഫോട്ടോഗ്രാഫി അതെടുക്കുന്ന വ്യക്തിയുടെ മാത്രം സൃഷ്ടിയായ ഒരു കാലത്തിന്റെ പ്രതിനിധിയാണ് സരസ്വതി. കാരണം ഇന്നത്തെപ്പോലെ ക്ലിക്ക് ബട്ടണ്‍ അമര്‍ത്തി ഫോട്ടോഗ്രഫറാകില്ല. മാനുവല്‍ ഫിലിം ക്യാമറയാണ് കയ്യില്‍. ഫോക്കസ് മുതല്‍ എല്ലാം ഫോട്ടോഗ്രാഫറുടെ കൈയ്യിലാണ്. മാത്രമല്ല ഫിലിം പ്രോസസ്സ് ചെയ്ത് പ്രിന്റിംഗ് വരെ എല്ലാം സ്വയം ചെയ്ത് പ്രാവീണ്യം നേടിയ കൈകളാണിത്. അതിനാല്‍തന്നെ ഒരു ചിത്രം മനസില്‍ പിറക്കുന്നതു മുതല്‍ അത് ഫിലിമിലേക്കും പിന്നെ ഡാര്‍ക്ക് റൂമില്‍ ബ്രോമൈഡ് പേപ്പറിലേക്ക് പകര്‍ത്തപ്പെടുന്നതുവരെ ഈ കൈകളുടെ ജോലി തുടരുകയാണ്.
തീര്‍ത്തും പാരമ്പര്യവാദികളായ ഒരു കുടുംബത്തിലായിരുന്നു അവരുടെ ജനനം. പിതാവ് കൊല്ലം സ്വദേശി എന്‍.ആര്‍ സ്വാമി, മാതാവ് രാജം സ്വാമി തിരുവനന്തപുരം സ്വദേശിനി. ജനിച്ചതും വളര്‍ന്നതുമെല്ലാം ഡല്‍ഹിയിലായിരുന്നു.

ഇന്ദിരഗാന്ധി മുതല്‍ ഡോ.മന്‍മോഹന്‍ സിംഗ് വരെയുള്ള പ്രധാനമന്ത്രിമാരുടെ ചിത്രങ്ങളെടുക്കാന്‍ സാധിച്ചത് ഒരു ഭാഗ്യമായി കാണുന്നു സരസ്വതി. ഇന്ദിര വധത്തെത്തുടര്‍ന്നുള്ള കലാപങ്ങളും പകര്‍ത്താന്‍ സാധിച്ചു. എന്നാല്‍ താന്‍ ജോലി ചെയ്ത നല്ലകാലത്തെ ചിത്രങ്ങളോ അവയുടെ നൈഗറ്റീവ് ഫിലുമുകളോ ഇപ്പോള്‍ കൈവശമില്ല. അക്കാലത്തെ പല ചിത്രങ്ങളും തീര്‍ച്ചയായും ഇന്ന് വിലപ്പെട്ടതാണ് കാരണം മണ്‍മറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മ്മക്കുറിപ്പുകളാണ് അവയെല്ലാം, അതൊരു സങ്കടമാണ് സരസ്വതി പറയുന്നു.

അയോധ്യയിലെ ബാബറുടെ പളളി പൊളിച്ചശേഷം നടത്തിയ ശിലാന്യാസത്തില്‍ നിന്നും. -ഫോട്ടോ സരസ്വതി ചക്രവര്‍ത്തി.

സരസ്വതി ചക്രവര്‍ത്തി ദി ഹിന്ദുവിന്റെ ഡല്‍ഹി ബ്യൂറോയിലെ ചീഫ് ഫോട്ടോഗ്രറായി വിരമിച്ച ശങ്കര്‍ ചക്രവര്‍ത്തിയുടെ ഭാര്യയാണ്. ഭര്‍ത്താവും ഭാര്യയും മകനു ഫോട്ടോഗ്രഫര്‍ മാരായ കുടുംബമാണ് സരസ്വതിയുടേത്. മകനും മകളും ഇപ്പോള്‍ കാനഡയിലാണ്. ഭര്‍ത്താവ്  ശങ്കര്‍ ചക്രവര്‍ത്തി ഹിന്ദുവില്‍ നിന്നും വിരമിച്ചെങ്കിലും ഇപ്പോഴും ഫ്രീലാന്‍സറായി ജോലി ചെയ്യുന്നു. മകന്‍ സുബ്രമണ്യം ഹിന്ദുവില്‍ ഫോട്ടോഗ്രാഫറായിരുന്നു ജോലി ഉപേക്ഷിച്ച് ഇപ്പോല്‍ ക്യാനഡയില്‍ സ്വന്തം ഫോട്ടോഗ്രാഫി ബിസിനസ്സ് നടത്തുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, പഞ്ചാബി, ബംഗാളി, ഉറുദു, മലയാളം, കാഷ്മീരി ഭാഷകള്‍ വശമുണ്ട്. കേരള മീഡിയ അക്കാഡമി സരസ്വതിയെ ആദരിച്ചിട്ടുണ്ട്, കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് രണ്ട് തവണയും അവാര്‍ഡ് സമ്മാനിച്ചത്. കേരളം കര്‍ണാടക എന്നിവിടങ്ങളിലെ വിവിധ സന്നദ്ധ സംഘടനകളുടെയും ആദരം ഏറ്റുവാങ്ങിയിട്ടുണ്ട്. ഭര്‍ത്താവ് ശങ്കര്‍ ചക്രവര്‍ത്തി താമസം കിഴക്കന്‍ ഡല്‍ഹിയോട് ചേര്‍ന്ന ഗാസിയാബാദിലെ വൈശാലിയില്‍. കോതിയും കേസുകളുമായി യൗവനത്തിന്റെ 33 വര്‍ഷങ്ങളാണ് ജീവിതത്തില്‍ നിന്നും ചോര്‍ന്നു പോയതെങ്കിലും സര്‍സ്വതിക്ക് പരിഭവമില്ല, ജീവിതം വച്ചു നീട്ടിയതെല്ലാം എല്ലാം നല്ലതിന് എന്ന വിശ്വാസമാണ് അവര്‍ക്ക്.

Around The Web

Related ARTICLES

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ; ഇറാനിൽ 1,500ലധികം വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിൽ

ജറുസലം/ന്യൂഡൽഹി : ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കപ്പെടുന്നു, എല്ലാ മേഖലകളിലെയും പൗരന്മാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നതായും എംബസി വ്യക്തമാക്കി. അടിയന്തിര സഹായത്തിനായി 24

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »