സൗദി റിയാലിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് അന്താരാഷ്ട്ര വിപണിയില്‍ രേഖപ്പെടുത്തിയത്. പ്രവാസികളെ സംബന്ധിച്ചി ടത്തോളം രൂപയുടെ മൂല്യ തകര്‍ച്ച വന്‍ നോട്ടമാണ്. നിലവില്‍ നാട്ടിലേക്ക് പണമയച്ചാല്‍ ഇരട്ടി മൂല്യം കിട്ടും
ജിദ്ദ: ഡോളറിനെതിരെ രൂപയുടെ മൂല്യ തകര്‍ച്ച പ്രവാസികള്‍ക്ക് നേട്ടമായി. എക്കാലത്തെയും താഴ്ന്ന നില വാരത്തിലാണ് രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത്.കഴിഞ്ഞ മൂന്ന് ദിവസമായി ഡോളറിനെതിരെ ഇ ന്ത്യന്‍ രൂപയുടെ മൂല്യം താഴോട്ടാണ്. സൗദി റിയാലിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം രണ്ട് മാസത്തി നിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് അന്താരാഷ്ട്ര വിപണിയില്‍ രേഖപ്പെടുത്തിയത്.
പ്രവാസികളെ സംബന്ധിച്ചിടത്തോളം രൂപയുടെ മൂല്യ തകര്‍ച്ച വന്‍ നോട്ടമാണ്. നിലവില്‍ നാട്ടിലേക്ക് പ ണമയച്ചാല്‍ ഇരട്ടി മൂല്യം കിട്ടും.ഗള്‍ഫ് പണത്തിന് ഇന്ത്യയുടെ 20 രൂപയോളം കിട്ടുമെന്നാണ് പുതിയ വി വരം. സൗദിയിലെ വിവിധ ബാങ്കുകളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഒരു റിയാലിന് 19 രൂപ 70 പൈസ മു തല്‍ 19 രൂപ 93 പൈസ വരെ യാണ് നല്‍കി കൊണ്ടിരിക്കുന്നത്. രൂപയുടെ മൂല്യ തകര്‍ച്ചയും, ശമ്പളം ലഭി ക്കുന്ന സമയവും ഒന്നിച്ച് വന്നത് പ്രവാസികള്‍ക്ക് തുണയായി. ബാങ്കുകളിലെല്ലാം ഇന്ത്യന്‍ പ്രവാസികളു ടെ വന്‍ തിരക്കാണ് കാണപ്പെടുന്നത്.
ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കുന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്. അഞ്ചുവര്‍ഷത്തെ ഏറ്റവും വലി യ വ്യാപാര കമ്മിയാണ് ഇന്ത്യ നേരിടുന്നത്.രാജ്യാന്തര വിപണിയി ല്‍ എണ്ണ വില വര്‍ധിച്ചതും, ഓഹരി വി പണിയിലെ തകര്‍ച്ചയും ഡോളര്‍ കരുത്താര്‍ജ്ജിച്ചതുമാണ് രൂപയുടെ മൂല്യ തകര്‍ച്ചക്ക് കാരണം.വ്യാപാര പ്രതിസന്ധിക്ക് പുറമെ എ ണ്ണവില വര്‍ധിക്കുന്നതും രൂപയ്ക്ക് തിരിച്ചടിയായി. അമേരിക്കയുടെ ഇറാന്‍ ഉപ രോധമാണ് എണ്ണവിപണിയെ ആശങ്കയിലാഴ്ത്തുന്നത്. എന്നാല്‍ ഇറാന്‍ അമേരിക്കക്കെതിരെ നിയമനടപടി സ്വീകരിച്ചത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് നിക്ഷേപകര്‍ കരുതുന്നു. ഇതോടെ ഡോളര്‍ വാ ങ്ങിക്കൂട്ടാന്‍ നിക്ഷേപകര്‍ താല്‍പ്പര്യം കാണിച്ചതും രൂപയ്ക്ക് തിരിച്ചടിയായി.
എന്നാല്‍ പ്രവാസികളെ സംബന്ധിച്ചടത്തോളം ബുധനാഴ്ച കണക്ക് പ്രകാരം യുഎഇ ദിര്‍ഹത്തിന് 19.20 രൂപ ലഭിക്കും. സൗദി റിയാലിന് 18.80 രൂപയും ഖത്തറിന് 19.37ഉം ബഹ്റയ്ന്‍ ദിനാറിന് 187 ഉം കുവൈത്ത് ദിനാറിന് 232 രൂപയും ലഭിക്കും. രൂപ ഇനിയും ഇടിയുന്ന സാഹചര്യത്തില്‍ ദിര്‍ഹത്തിന്റെ മൂല്യം കൂടും. അവസരം മുതലെടുത്ത് പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന വുണ്ടായതായി മണി എക്സ്ചേഞ്ച് സ്ഥാപന അധികൃതര്‍ പറഞ്ഞു.ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പല ബാങ്കുകളും സര്‍വീസ് ചാര്‍ജ് ഈടാക്കാതെയാണ് പണമയക്കാന്‍ സംവിധാനം ഒരുക്കിയത്.