തിരുവനന്തപുരം സ്വദേശിയായ റിയാസ് അബുദാബിയിലാണ് താമസം. ആറു പേരടങ്ങുന്ന സംഘമാണ് ഇക്കുറി റിയാസിന്റെ പേരില്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് എടുത്തത്.

ദുബായ് : ഡ്യൂട്ടി ഫ്രീ നടത്തുന്ന റാഫിള്‍ ഡ്രോയിലിലെ പത്തു ലക്ഷം ഡോളര്‍ ( ഏകദേശം ഏഴരക്കോടി രൂപ) പ്രവാസി മലയാളി റിയാസ് കമലാദ്ദീന് ലഭിച്ചു,
കൂട്ടുകാര്‍ക്കൊപ്പം എടുത്ത ടിക്കറ്റിനാണ് മില്ലേനിയം മില്യയണര്‍ സീരിസിലെ 391 ാം നറുക്കെടുപ്പില്‍ പത്തു ലക്ഷം ഡോളര്‍ ലഭിച്ചത്.
റിയാസും കൂട്ടുകാരും ചേര്‍ന്ന് എടുത്ത 4330 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
തിരുവനന്തപുരം സ്വദേശിയായ റിയാസ് അബുദാബിയിലാണ് താമസം. ആറു പേരടങ്ങുന്ന സംഘമാണ് ഇക്കുറി റിയാസിന്റെ പേരില്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് എടുത്തത്.
സമ്മാനത്തുക തുല്യമായി പങ്കിടുമെന്ന് റിയാസ് പറഞ്ഞു. 25 വര്‍ഷമായി അബുദാബിയിലാണ് ജോലി ചെയ്യുന്നത്. ജീപ്‌സിനയാണ് ഭാര്യ . അഫ്‌റ, ഫര്‍ഹ എന്നിവരാണ് മക്കള്‍,
15 വര്‍ഷമായി താന്‍ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭാഗ്യം പരീക്ഷിക്കുന്നുവെന്ന് റിയാസ് പറഞ്ഞു,
1999 ലാണ് ദുബായ് ഡ്യൂട്ടി ഫ്രീ റാഫില്‍ നറുക്കെടുപ്പ് തുടങ്ങിയത്. പത്തു ലക്ഷം ഡോളര്‍ സമ്മാനം നേടുന്ന 191 ാമത്തെ ഇന്ത്യക്കാരനാണ് റിയാസ്.