വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലെ പൊതുദര്‍ശനത്തിന് ശേ ഷം ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മൃതദേഹം കോട്ടയം മുട്ടുചിറയിലെ വീ ട്ടിലെത്തിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും
കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റുമരിച്ച ഡോ.വന്ദന ദാസിന് ആ രോഗ്യമന്ത്രി വീണാ ജോര്‍ജ് അന്ത്യാഞ്ജലി അര്‍പ്പിച്ചു.വന്ദനയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെ ച്ചിരിക്കുന്ന കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തിയ മന്ത്രി മാതാപിതാക്കളെ ആശ്വസിപ്പിച്ചു. മാധ്യമങ്ങ ളോട് പ്രതികരിക്കാതെ മന്ത്രി മടങ്ങുകയും ചെയ്തു. ഡോ. വന്ദന കൊല്ലപ്പെട്ടശേഷം മന്ത്രി വീണാജോര്‍ജ് നടത്തിയ പ്രതികരണം വിവാദമായിരുന്നു. വേണ്ടത്ര എക്സിപീരിയന്‍സ് ആ കുട്ടിക്ക് ഉണ്ടായിരുന്നില്ലെ ന്നും, ആക്രമണത്തില്‍ ഭയന്നുപോയെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.
നിരവധി പേരാണ് വന്ദനയെ അവസാനമായി ഒരു നോക്കു കാണാന്‍ വീട്ടിലേക്ക് ഒഴുകിയെത്തുന്നത്. തി രക്ക് കണക്കിലെടുത്ത് കടുത്തുരുത്തിക്കും, കുറുപ്പുന്തറയ്ക്കും ഇടയില്‍ ഗതാഗത സഞ്ചാരത്തിന് നിയന്ത്ര ണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച വന്ദന യുടെ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇപ്പോഴും ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലെ പൊതുദര്‍ശനത്തിന് ശേഷം ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മൃതദേഹം കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടു വളപ്പില്‍ സംസ്‌കരിക്കും. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ (കാളിപറമ്പ്) കെ ജി മോഹന്‍ ദാസി ന്റെയും വസന്തകുമാരിയു ടെയും ഏക മകളാണ്. അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ എംബിബിഎസ് പഠനശേഷം വന്ദന ദാസ് ഹൗസ് സര്‍ജനായി സേവനം അനുഷ്ഠിക്കുകയായിരുന്നു.