ദേശീയ ജനറല്‍ സെക്രട്ടറിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവനയാണ് സംസ്ഥാന സെക്ര ട്ടറി കാനത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് വിമര്‍ശനം. കാനത്തിന്റെ പ്രസ്താവന ദേ ശീയ നേതൃത്വം ചര്‍ച്ച ചെയ്യും
തിരുവനന്തപുരം: ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജക്കെതിരെ കാനം രാജേന്ദ്രന്റെ പ്രസ്താവനയി ല്‍ സിപിഐയില്‍ ഒരു വിഭാഗം നേതാക്ക ള്‍ക്ക് കടുത്ത വിയോജിപ്പ്. മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മ യില്‍ കാനത്തിനെതിരെ കത്തു നല്‍കി. ദേശീയ ജനറല്‍ സെക്രട്ടറിയെ ദുര്‍ബലപ്പെടു ത്തുന്ന പ്ര സ്താവനയാണ് സംസ്ഥാന സെക്രട്ടറി കാനത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് വിമര്‍ശനം. കാന ത്തിന്റെ പ്രസ്താവന ദേശീയ നേ തൃത്വം ചര്‍ച്ച ചെയ്യും.
സംസ്ഥാനത്തെ പൊലീസ് സേനയ്ക്ക് എതിരായ ആനി രാജയുടെ പ്രസ്താവനയാണ് സംഭവങ്ങളുടെ തുടക്കം. ഈ പ്രസ്താവന തെറ്റാണെന്ന് ദേശീയ എക്‌സിക്യൂട്ടിവ് വിലയിരുത്തിയിരുന്നു. എന്നിട്ടും ആനി രാജയെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ ഡി രാജ ന്യായീകരിച്ചതില്‍ സം സ്ഥാന എക് സിക്യുട്ടീവില്‍ വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാന പൊലീസില്‍ ആര്‍എസ്എസ് ഗ്രൂപ്പെന്ന ആനി രാജ യുടെ പരസ്യ വിമര്‍ശനത്തെ യാണ് ഡി രാജ ന്യായീകരിച്ചത്. യുപിയിലായാലും കേരളത്തിലായാ ലും പൊലീസിന്റെ വീഴ്ചകള്‍ വിമര്‍ശിക്കപ്പെടുമെന്നും ഡി രാജ പറഞ്ഞിരു ന്നു.
കേന്ദ്ര നേതൃത്വത്തിന് താന്‍ കൊടുത്ത കത്ത് ശരിവെയ്ക്കുകയാണ് ദേശീയ നേതൃത്വം ചെയ്തതെന്നാ ണ് കാനം രാജേന്ദ്രന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. പാര്‍ട്ടിയുടെ മാനദണ്ഡം ലം ഘിക്കപ്പെടാന്‍ പാടില്ല. അത് ജനറല്‍ സെക്രട്ടറി ആയാലും ആരായാലും. ഡാങ്കെയെ വിമര്‍ശിച്ച പാ ര്‍ട്ടിയാണ് സിപിഐ. കേരളത്തിലെ പൊലീസ് യുപിയിലെ പോലീസിനെ പോലെയല്ല. ഒറ്റപ്പെട്ട സംഭ വങ്ങളില്‍ തക്കതായ നടപടി എടുത്തിട്ടുണ്ടെന്നും കാനം പറഞ്ഞിരുന്നു.