കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ അനുപമയ്ക്കും അജിത്തിനും എതിരെ അജിത്തിന്റെ ആദ്യ ഭാര്യ നസിയ.അനുപമയുടെ അറിവോടെയാണ് കുഞ്ഞിനെശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയതെന്ന് നസിയ മാധ്യമങ്ങളോട്
തിരുവനന്തപുരം: കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ അനുപമയ്ക്കും അജിത്തിനും എതിരെ അ ജിത്തിന്റെ ആദ്യഭാര്യ നസിയ. അനുപമയുടെ അറിവോടെയാണ് കു ഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയതെന്ന് നസിയ മാധ്യമങ്ങളോട് പറഞ്ഞു.അനുപമയും അജിത്തുമായുള്ള ബന്ധം ചോദ്യം ചെ യ്തിരുന്നു. സമ്മര്‍ദം മൂലമാണ് ഡിവോഴ്‌സ് ചെയ്തത്.
ഡിവോഴ്‌സിനായി അജിത്ത് മാനസികമായി പീഡിപ്പിച്ചു.വിവാഹമോചനത്തിന് തയ്യാറല്ല എന്നു പറഞ്ഞു അനുപമയെ കണ്ടിരുന്നു.കള്ളത്തരം കാണിച്ചതുകൊണ്ടാണ് പ്രതി കരിച്ചത്. അനുപമ സഹോദരിയെ പ്പോലെ യായിരുന്നു എന്ന ന്യായീകരണമാണ് അന്ന് അജിത്ത് നല്‍കിയത്. അനുപമയുടെ സമ്മത പ്രകാ രം കുഞ്ഞിനെ ദത്തു നല്‍കിയ സമ്മതപത്രം കണ്ടിരുന്നുവെന്നും നസിയ പ്രതികരിച്ചു.
ഒരുകാരണവശാലും ഡിവോഴ്സ് നല്‍കില്ല എന്ന് താന്‍ പറഞ്ഞതിന് ശേഷമാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് നല്‍കാന്‍ അനുപമ തയ്യാറായത്. അബോധാവസ്ഥ യില്‍ അനുമതി എഴുതിവാങ്ങി എന്നത് തെറ്റാണ്. ആ സമയത്ത് അനുപമയ്ക്ക് ബോധമുണ്ടായിരുന്നു. താന്‍ പോയി കണ്ടതാണ്-നസിയ വ്യക്തമാ ക്കി. അനുപമയുടെ സമ്മതത്തോടെയാണ് കുട്ടിയെ കൈമാറിയെന്ന് അച്ഛനടക്കം നേരത്തെ പൊലീസി നോട് പറഞ്ഞിരുന്നു.
അതേസമയം, ആരോപണം നിഷേധിച്ച് അനുപമ രംഗത്തുവന്നു.’തന്നില്‍ നിന്ന് സമ്മതപത്രം എഴുതി വാങ്ങിയ സമയത്ത് അജിത്തിന്റെ ആദ്യ ഭാര്യ അവിടെ ഉണ്ടായിരു ന്നില്ല. അജിത്തിന്റെ മുന്‍ ഭാര്യയുടെ കാര്യമല്ല, കുഞ്ഞിന്റെ വിഷയമാണ് ഉയര്‍ത്തുന്നത്.വിഷയത്തില്‍ നിന്ന് മാറ്റാനാണ് നസിയയെ ഇതിലേ ക്ക് വലിച്ചിടുന്നത്. അജിത്തിന് ഡിവോഴ്സ് കൊടുക്കരുതെന്ന് തന്റെ മാതാപിതാക്കള്‍ പലപ്പോഴും നസി യയോട് പറഞ്ഞിരുന്നു.’അനുപമ പറഞ്ഞു.
കുഞ്ഞ് എവിടെയെന്ന ചോദ്യവുമായി അനുപമയും അജിത്തും സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം തുടങ്ങിയിട്ടുണ്ട്. പരാതി അവഗണിച്ച ശിശുക്ഷേമ സമിതി അടക്കമുള്ള സംവിധാനങ്ങള്‍ക്കെ തിരെ നടപടി ആവശ്യപ്പെട്ടാണ് സമരം. ഇപ്പോള്‍ പിന്തുണ അറിയിക്കുന്ന സി.പി.എം നേതാക്കള്‍ ഇടപെ ടാന്‍ കഴിയുന്ന ഘട്ടത്തില്‍ മുഖം തിരിച്ചുവെന്ന് അനുപമ കുറ്റപ്പെടുത്തി.
കേസില്‍ പ്രതികളായ അനുപമയുടെ അച്ഛനും അമ്മയും ഉള്‍പ്പെടെ 6 പേരെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും.ശിശുക്ഷേമ സമിതിയില്‍ നിന്ന് പൂര്‍ണ്ണ വിവരങ്ങള്‍ ലഭിക്കാ ത്തതിനെ തുടര്‍ന്ന് കുട്ടിയുടെ ദത്തിന്റെ വിശദാംശങ്ങള്‍ തേടി അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സിക്ക് പൊലീസ് കത്ത് നല്‍കി. കുട്ടിയെ കൈമാറിയതായി പറയുന്ന 2020 ഒക്ടോബര്‍ മാസത്തെ വിവരങ്ങള്‍ ആവശ്യപ്പെട്ടാണ് കത്ത്.