Web Desk
ബഹിരാകാശ മേഖലയില്‍ വിവിധ പദ്ധതികളില്‍ സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി്. രാജ്യത്തെ സ്വയം പര്യാപ്തമാക്കി മാറ്റിയെടുക്കുന്നതിനായി പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നയങ്ങള്‍ക്ക് അനുസൃതമായാണ് തീരുമാനം.
ബഹിരാകാശ രംഗത്തു അത്യാധുനിക സംവിധാനങ്ങളുള്ള രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഇന്ത്യയുടെ സ്ഥാനം. ബഹിരാകാശ പര്യവേഷണ മേഖലക്ക് കൂടുതല്‍ ഊര്‍ജം പകരാന്‍ ഉതകുന്നതാണ് പുതിയ പരിഷ്‌കാരങ്ങള്‍.
ആഗോള ബഹിരാകാശ സമ്പദ് വ്യവസ്ഥയിലും സുപ്രധാന സ്ഥാനം വഹിക്കാന്‍ ഇതോടെ ഇന്ത്യക്കാകും. ആഗോള സാങ്കേതിക വിദ്യയുടെ ശക്തികേന്ദ്രമായി രാജ്യം മാറും. ഇതു സാങ്കേതിക മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും.
പ്രധാന നേട്ടങ്ങള്‍:
രാജ്യത്തെ വ്യാവസായിക അടിത്തറയുടെ സാങ്കേതിക മുന്നേറ്റത്തിലും വികാസത്തിലും ബഹിരാകാശ മേഖലയ്ക്ക് പ്രധാന പങ്ക് വഹിക്കാനാകും. ഈ പരിഷ്‌കാരങ്ങളിലൂടെ കൂടുതല്‍ മികവുറ്റ ബഹിരാകാശ വിവരങ്ങളും സങ്കേതങ്ങളും രാജ്യത്തിന് ലഭ്യമാകും.
ഈയിടെ നിലവില്‍ വന്ന ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍ (ഇന്‍-സ്പേസ്) ആണ് സ്വകാര്യ പങ്കാളിത്തത്തിനു ചുക്കാന്‍ പിടിക്കുന്നത്. സ്വകാര്യ സൗഹൃദ നയങ്ങളും നടപടികളും കൈക്കൊണ്ട് ഈ മേഖലയിലേക്ക് കൂടുതല്‍ സ്വകാര്യ കമ്പനികളെ ആകര്‍ഷിക്കാനും മാര്‍ഗ നിര്‍ദേശം നല്‍കാനും പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് ഇന്‍ സ്പേസ് ആണ്.
ബഹിരാകാശ സാദ്ധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ പൊതുമേഖലാ സ്ഥാപനമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ സേവനം ഉണ്ടാകും.ബഹിരാകാശ ഗവേഷണ വികസന രംഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനും പുതിയ സാങ്കേതിക വിദ്യകളും പര്യവേക്ഷണങ്ങളും സാധ്യമാക്കാനും ഈ പരിഷ്‌കരണങ്ങള്‍ ഐഎസ്ആര്‍ഒ്ക്ക് സഹായകമാകും. സ്വകാര്യ മേഖലക്കും വിവിധ ഗ്രഹപര്യവേക്ഷണത്തിനു പുതിയ പദ്ധതികള്‍ അനുവദിക്കും.