കെ റെയില്‍ കൈമാറിയ ഡിപിആര്‍ അപൂര്‍ണമെന്നും പദ്ധതിക്ക് അനുമതി നല്‍കി യിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സാമൂഹികാഘാത പഠനവും കല്ലി ടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാ തെയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കെ റെയില്‍ കൈമാറിയ ഡിപിആര്‍ അ പൂര്‍ണമെന്നും പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സാ മൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നും സര്‍ക്കാര്‍ വ്യ ക്തമാക്കി. പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങള്‍ ഡിപിആറില്‍ ഇല്ലെന്നും ഇവ കൈമാറാന്‍ ആവശ്യപ്പെട്ടതായും റെയില്‍വെ ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
സര്‍വെയുടെ പേരില്‍ കുറ്റികള്‍ സ്ഥാപിച്ചത് കേന്ദ്രത്തിന്റെ അനുമതിയില്ലാതയാണ്. കേന്ദ്രധനന മന്ത്രാലയം ഇതുവരെ സില്‍വര്‍ ലൈന്‍പദ്ധതിക്ക് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ല. സാങ്കേ തിക സാമ്പത്തിക സാധ്യത പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും പദ്ധതിക്ക് അന്തിമാ നുമതിനല്‍കുക. റെയില്‍വെ ബോര്‍ഡ് ഹൈക്കോ സത്യവാങ്മുലത്തില്‍ വ്യക്തമാക്കി.
കെ റെയില്‍ പദ്ധതിയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയി രുന്നു. എന്നാല്‍ അനുമതി ലഭിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സംസ്ഥാന സ ര്‍ക്കാര്‍ കല്ലിടലടക്കമുള്ള പ്രവൃത്തികള്‍ ആരംഭിക്കുകയായിരുന്നു. ജനരോഷം വര്‍ദ്ധിച്ചതും ഉപതിരഞ്ഞെടുപ്പ് അടുത്തതും കല്ലിടലില്‍ നിന്ന് പി ന്‍വാങ്ങാന്‍ സംസ്ഥാന സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കുകയായിരുന്നു.