അബുദാബി ∙ ഡിജിറ്റൽ കറൻസികളിൽ നിക്ഷേപം നടത്തിയാൽ യുഎഇ ഗോൾഡൻ വീസ ലഭ്യമാകുമെന്ന് ആക്ഷേപിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലും ചില വെബ്‌സൈറ്റുകളിലുമായി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ICP), സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി (SCA), വെർച്വൽ അസറ്റ്സ് റെഗുലേറ്ററി അതോറിറ്റി (VARA) എന്നീ മൂന്ന് പ്രധാന ഔദ്യോഗിക സ്ഥാപനങ്ങൾ സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഗോൾഡൻ വീസ അനുവദിക്കുന്നത് വ്യക്തമായി നിർവചിച്ചിരിക്കുന്ന യോഗ്യതാനിബന്ധനകളും നിയമപരമായ മാനദണ്ഡങ്ങളുമനുസരിച്ചാണ് എന്നും അതിൽ ഡിജിറ്റൽ കറൻസി നിക്ഷേപകർ ഉൾപ്പെടുന്നില്ലെന്നും ICP വ്യക്തമാക്കി.
ഗോൾഡൻ വീസയ്ക്ക് അർഹതയുള്ള വിഭാഗങ്ങൾ
- റിയൽ എസ്റ്റേറ്റ് നിക്ഷേപകർ
- സംരംഭകർ
- വിവിധ മേഖലകളിലെ പ്രതിഭകൾ
- ശാസ്ത്രജ്ഞരും വിദഗ്ധരും
- ഉന്നത നിലവാരമുള്ള വിദ്യാർത്ഥികളും ബിരുദധാരികളും
- ജീവകാരുണ്യപ്രവർത്തകർ
- സാമൂഹികമേഖലയിൽ മുന്നേറ്റം നടത്തിയ വ്യക്തികൾ
വ്യാപക മുന്നറിയിപ്പുകൾ
സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി വ്യക്തമാക്കി(SCA): രാജ്യത്തെ സാമ്പത്തികമേഖലയും സെക്യൂരിറ്റീസ് സേവനങ്ങളും അന്താരാഷ്ട്ര നിലവാരത്തിൽ നിയന്ത്രിക്കുന്നതിന് അവർ പ്രതിജ്ഞാബദ്ധരാണ്. തട്ടിപ്പുകളും തെറ്റിദ്ധാരണകളും ഒഴിവാക്കുന്നതിനായി നിക്ഷേപകർ വിശ്വസനീയമായ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും മുന്നറിയിപ്പാണ്.
ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെട്ട പ്രസക്തികൾ
- വെർച്വൽ അസറ്റ്സ് റെഗുലേറ്ററി അതോറിറ്റി (VARA) വ്യക്തമാക്കി: ഡിജിറ്റൽ കറൻസി നിക്ഷേപങ്ങൾ പ്രത്യേക നിയമങ്ങളുടെയും ലൈസൻസിന്റെയും നിയന്ത്രണത്തിൽ വരുന്നതാണ്, അതിനാൽ ഗോൾഡൻ വീസയുടെ യോഗ്യതയുമായി ഇതിന് യാതൊരു ബന്ധവുമില്ല.
- ടോൺ (TON) എന്ന കമ്പനിക്ക് വറയുടെ (VARA) ലൈസൻസോ അംഗീകൃത നിയന്ത്രണമോ ഇല്ലെന്നും അവര് വ്യക്തമാക്കി.
- ഡിജിറ്റൽ ആസ്തികളിൽ നിക്ഷേപിക്കുന്നപ്പോൾ, പൂർണമായും ലൈസൻസുള്ള, നിയന്ത്രിത സ്ഥാപനങ്ങളുമായി മാത്രം ഇടപെടണമെന്നും ഉപഭോക്താക്കൾക്കും നിക്ഷേപക്കാർക്കും വറ (VARA) നിർദ്ദേശം നൽകി.
പൊതുജനങ്ങൾക്ക് അഭ്യർത്ഥന
വ്യാജ പരസ്യങ്ങൾക്കും കള്ളവാഗ്ദാനങ്ങൾക്കും ഇരയാകാതിരിക്കാൻ ജാഗ്രത പാലിക്കണം. വിശ്വസനീയതയുള്ള വിവരങ്ങൾക്കായി ICPയുടെ ഔദ്യോഗിക വെബ്സൈറ്റ് www.icp.gov.ae സന്ദർശിക്കണമെന്ന് അധികൃതർ മുന്നറിയിപ്പിലൂടെ അറിയിച്ചു.