ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് വെടിവെപ്പില്‍ അല്ല, താലിബാന്‍ മൃഗീയമായി കൊന്നു ; ഭീകരതയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

danish sidhiqe

താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മിലുള്ള വെടിവെപ്പില്‍ മരിച്ചു എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അദ്ദേഹത്തെ താലിബാന്‍ തിരഞ്ഞുപിടിച്ച് കൊല്ലുകയാ യിരുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

വാഷിങ്ടണ്‍: വിഖ്യാത ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റും പുലിറ്റ്സര്‍ ജേതാവുമായ ഡാനിഷ് സിദ്ദിഖി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതല്ലെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. റോയിട്ടേഴ്‌സിന് വേണ്ടി ജോലി ചെയ്യുന്ന 38 കാരനായ ഡാനിഷ്, താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മിലുള്ള വെടിവെ പ്പില്‍ മരിച്ചു എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അദ്ദേഹത്തെ താലിബാന്‍ തിരഞ്ഞുപി ടിച്ച് കൊല്ലുകയായിരുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അമേരിക്കന്‍ മാസികയായ വാഷിങ്ടണ്‍ എക്‌സാമിനറാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

Also read:  കോവിഡ് ഭീതി ഒഴിയുന്നില്ല; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 6 ലക്ഷം കടന്നു

ജൂലൈ 16ന് കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡാക്കില്‍ ആക്രമണം നടന്ന പ്രദേശത്തേയ്ക്ക് പോകു ന്ന തിനിടെ താലിബാന്‍ ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ അഫ്ഗാന്‍ സൈ ന്യം ചിതറിയോടി. സിദ്ദിഖിയോടൊപ്പമുണ്ടായിരുന്ന കമാന്‍ഡറും സംഘവും മറ്റ് സ്ഥങ്ങളിലേയ്ക്ക് രക്ഷപ്പെട്ടു. എന്നാല്‍ താലിബാന്‍ ആക്രമണം അവസാനിപ്പിച്ചില്ല. താലിബാന്‍ നടത്തിയ ആക്രമ ണത്തില്‍ പരിക്കേറ്റ സിദ്ദിഖിയെ പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിനായി സൈന്യം സമീപത്തുള്ള പള്ളിയിലേയ്ക്ക് മാറ്റുകയായിരുന്നു.

താലിബാന്‍ പിടികൂടുമ്പോള്‍ ഡാനിഷിന് ജീവനുണ്ടായിരുന്നു. അവര്‍ ഡാനിഷിനെ തിരിച്ചറിയുക യും കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരെയും കൊലപ്പെടുത്തി. ഡാ നിഷിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് അഫ്ഗാന്‍ സൈനിക കമാന്‍ഡറും മറ്റ് സം ഘാംഗങ്ങളും കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്. യുദ്ധ നിയമങ്ങളെയും മറ്റും മാനിക്കാന്‍ തയ്യാറ ല്ലെന്ന് വ്യക്തമാക്കുന്നതാണ് ഡാനിഷിനെ തിരഞ്ഞു പിടിച്ച് കൊലപ്പെടുത്താനുള്ള താലിബാന്റെ തീരുമാനം വ്യക്തമാക്കുന്നതെന്നും വാഷിങ്ടണ്‍ എക്‌സാമിനര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Also read:  ഷോളയാര്‍ കൂടി തുറന്നു, ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നു; തീരങ്ങളില്‍ രാത്രി സുരക്ഷിതമല്ലെന്ന് മുഖ്യമന്ത്രി

തലയ്ക്കും ശരീരത്തിലും ക്രൂര മര്‍ദ്ദനമേറ്റ് വെടിയുണ്ട കൊണ്ട് തുളഞ്ഞ നിലയിലായിരുന്നു സിദ്ദിഖി യുടെ മൃതദേഹമെന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു.  മൃതദേഹം വികൃതമാക്കി യതിലൂ ടെ യുദ്ധമുഖത്തെ എല്ലാ മര്യാദകളും താലിബാന്‍ ലംഘിച്ചിരിക്കുകയായിരുന്നു.ഡാനിഷന്റെ മുഖം തിരിച്ചറിയുന്ന വിധത്തിലുള്ള ഫോട്ടോയാണ് വ്യാപകമായി പ്രചരിച്ചത്. മറ്റു ഫോട്ടോകളും ഡാനി ഷിന്റെ മൃതദേഹത്തിന്റെ വീഡിയോയും പരിശോധിച്ചപ്പോള്‍ താലിബാന്‍ അദ്ദേഹത്തിന്റെ തലയ്ക്കു ചുറ്റും അടിച്ചിരുന്നതായും നിരവധി തവണ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കു ന്നു.

Also read:  എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ കുവൈത്ത്-കൊച്ചി സർവീസിൽ വീണ്ടും വൈകിയത്; യാത്രക്കാർക്ക് ഏറെ കഷ്ടം

മാദ്ധ്യമപ്രവര്‍ത്തകര്‍ സൈന്യത്തോടൊപ്പം ഉണ്ടെന്ന് അറിയിച്ചില്ലെന്നും അബദ്ധത്തിലാണ് സിദ്ദിഖിയെ വധിച്ചത് എന്നുമാണ് താലിബാന്‍ സംഭവ ത്തില്‍ നല്‍കിയ വിശദീകരണം. എന്നാല്‍ സിദ്ദിഖിയുടെ മരണത്തില്‍ താലിബാന്‍ നല്‍കിയ വിശദീകരണം വെറും നാടകമായിരുന്നെന്ന് റിപ്പോര്‍ട്ടി ല്‍ ചൂണ്ടിക്കാട്ടുന്നു.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES