യൂറോ കപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിനിടെ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍ കുഴഞ്ഞു വീണു. അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് ഡെന്‍മാര്‍ക്ക്-ഫിന്‍ലന്‍ഡ് മത്സരം റദ്ദാക്കി
പാര്‍ക്കന്‍ : യൂറോ കപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിനിടെ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍ കുഴ ഞ്ഞുവീണു. അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് ഡെന്‍മാര്‍ക്ക്-ഫിന്‍ലന്‍ഡ് മത്സരം റദ്ദാക്കി. എറി ക്സന്റെ ആരോഗ്യനില സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോഴാണ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് എറിക്സണ്‍ മൈതാനത്ത് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ സഹതാരങ്ങള്‍ വൈദ്യസഹായം ആവശ്യ പ്പെട്ടു. തുടര്‍ന്ന് 15 മിനിറ്റിലേറെ മെഡിക്കല്‍ സംഘം താരത്തെ പരിശോധിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം എറിക്സണെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. എറിക്‌സണ് കൃത്രിമ ശ്വാസവും സിപിആറും ഇലക്ട്രിക് ഷോക്കും നല്‍കിയെങ്കിലും നില മെച്ചപ്പെട്ടില്ല. ഇതേത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.
സഹതാരങ്ങള്‍ പ്രാര്‍ത്ഥനയോടെ എറിക്സണ് ചുറ്റും കൂടിനിന്നു. പലരുടെയും കണ്ണുകള്‍ നിറഞ്ഞി രുന്നു. എറിക്‌സണെ സ്ട്രെച്ചറില്‍ കിടത്തിയാണ് ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോയത്. സഹ താരങ്ങളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. താരത്തെ പുറത്തേക്ക് കൊണ്ടുപോയതിന് പിന്നാ ലെ യാണ് യുവേഫ മത്സരം റദ്ദാക്കിയതായി അറിയിച്ചത്.












