രാജ്യതലസ്ഥാനത്തെ രോഹിണി കോടതിയില്‍ സ്ഫോടനം. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ലാപ്‌ടോപ്പ് ബാഗില്‍ നിന്നാ ണ് സ്‌ഫോടനമുണ്ടായത്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ രോഹിണി കോടതിയില്‍ സ്ഫോടനം. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥ നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ലാപ്‌ടോപ്പ് ബാഗില്‍ നിന്നാ ണ് സ്‌ഫോടനമുണ്ടായത്. നേരിയ സ് ഫോടനമാണ് നടന്നത്. പരിക്ക് ഗുരുതരമല്ല. കോടതി നടപടികള്‍ തുടരുന്നതിനിടെയായിരുന്നു സംഭവം. അന്വേഷണം തുടങ്ങിയെന്ന് ഡിസിപി പ്രണവ് ത്യാല്‍ പറഞ്ഞു.
സ്ഫോടനത്തെ തുടര്‍ന്ന് കോടതി നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. കോടതിയുടെ ഗേറ്റുകള്‍ അടച്ച് പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. രാവിലെ 10.40 ഓടേയാണ് സ്ഫോടനം നടന്ന ത്.കോടതിമുറിയില്‍ വച്ച് ലാപ്പ്ടോപ്പ്് പൊട്ടിത്തെറിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടു കള്‍.എന്നാല്‍ പ്രഥമദൃ ഷ്ടിയില്‍ ഇത് ചെറിയ ബോംബ് സ്ഫോടനമാണെന്നാണ് ഡല്‍ഹി പൊലീസ് പറയു ന്നത്.ഫോറന്‍സിക് വിദഗ്ധരെത്തി സ്ഫോടനത്തിന്റെ കാരണം പരിശോധിച്ച് വരികയാണ്.
പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഫോടനം നടന്നത് അറിഞ്ഞ് ഏഴ് ഫയര്‍ഫോഴ്സ് യൂണിറ്റു കളാണ് സ്ഥലത്തെത്തിയത്.