വയനാട് കല്‍പ്പറ്റ പള്ളിക്കുന്ന് സ്വദേശി ജോമിഷ് ജോസഫ് പുന്നന്താനം(35) ആണ് മരിച്ചത്. ബോസ്റ്റഡ് കണ്‍ട്രോള്‍ ആന്‍ഡ് ഇലട്രികല്‍സിലെ ജീവനക്കാരനായിരുന്നു ജോമിഷ്.
മുംബൈ : ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈ തീരത്ത് ഒഎന്‍ജിസിയുടെ ബാര്‍ജ് തകര്‍ന്നുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. വയനാട് കല്‍പ്പറ്റ പള്ളിക്കുന്ന് സ്വദേശി ജോമിഷ് ജോസഫ് പുന്ന ന്താനം(35) ആണ് മരിച്ചത്. ജോമിഷിന്റെ പള്ളിക്കുന്ന് എച്ചോത്ത് വീട്ടിലുള്ള ബന്ധുക്കള്‍ക്ക് മര ണവിവരം സ്ഥിരീകരിച്ച് സന്ദേശം ലഭിച്ചു. ബോസ്റ്റഡ് കണ്‍ട്രോള്‍ ആന്‍ഡ് ഇലട്രികല്‍സിലെ ജീവനക്കാരനായിരുന്നു ജോമിഷ്.
അതേസമയം മുംബൈ തീരത്ത് അപകടത്തില്‍പെട്ട പി305 ബാര്‍ജില്‍ ഉണ്ടായിരുന്ന 22ളം മല യാളികളെ നാവിക സേന രക്ഷപെടുത്തി. മലയാളി കള്‍ ഉള്‍പ്പെടെ 186 പേരെ രക്ഷപ്പെടു ത്തിയി രുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാവിക സേന കടലില്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്.
എല്ലാവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാല്‍ സുരക്ഷിതരായി രക്ഷപെടുത്താന്‍ കഴിഞ്ഞു. അപകട ത്തി ല്‍പ്പെട്ട അന്‍പതോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജി തമാക്കിയിരിക്കുകയാണ്. ബാര്‍ജിലുണ്ടായിരുന്ന 186 പേരെ ഇന്നലെ തന്നെ നാവിക സേന രക്ഷ പ്പെടുത്തി കരയില്‍ എത്തിച്ചിരുന്നു.
മുംബൈ ഹൈയില്‍ എണ്ണഖനനവുമായി ബന്ധപ്പെട്ടുള്ള ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന ഒഎന്‍ജി സിയുടെ ജീവനക്കാരാണ് ടൗട്ടെ ചുഴലിക്കാറ്റില്‍ അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് മൂന്ന് ബാര്‍ജുകള്‍ സ്ഥലത്തുണ്ടായിരുന്നു. ഇതില്‍ ഒരു ബാര്‍ജ് പൂര്‍ണമായും മുങ്ങിപ്പോയി. ഈ ബാര്‍ജി ലുള്ളവരാണ് മരിച്ചവരിലേറെയും.
ശക്തമായ ചുഴലിക്കാറ്റിലും തിരമാലയിലും ഉള്‍ക്കടലിലേക്ക് ഒലിച്ചു പോയ മറ്റു രണ്ട് ബാര്‍ജുകളും നാവികസേനയുടെ നിരീക്ഷണവിമാനങ്ങള്‍ കണ്ടെത്തി യിരുന്നു. ഇവയിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണ്. ഈ ബാര്‍ജുകള്‍ മുംബൈ തീരത്തേക്ക് എത്തികൊണ്ടിരിക്കുകയാണ്.