തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നുള്ള ആന്തമാന്‍ കടലില്‍ ശനിയാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്നും അത് പിന്നീടുള്ള 72 മണിക്കൂറില്‍ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം : ടൗട്ടെക്ക് പിന്നാലെ യാസ് ചുഴലിക്കാറ്റ് രൂപപ്പെടുന്നു. തെക്കന്‍ ബംഗാള്‍ ഉള്‍ക്ക ടലിനോട് ചേര്‍ന്നുള്ള ആന്തമാന്‍ കടലില്‍ ശനിയാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്നും അത് പിന്നീടുള്ള 72 മണിക്കൂറില്‍ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. യാസ് എന്നാണ് ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്. ന്യൂനമര്‍ദ ത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല.
മെയ് 26ന് വൈകിട്ടോടെ ചുഴലിക്കാറ്റ് ഒഡീഷ, പശ്ചിമ ബംഗാള്‍ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കേരളത്തിലും ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സൂചിപ്പിച്ചു. യാസ് രൂപപ്പെട്ടാല്‍ തെക്കന്‍ കേരളത്തില്‍ 25 മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. തൊട്ടടുത്ത ദിവസം മുതല്‍ മഴ വടക്കന്‍ കേരള ത്തി ലേക്കും കര്‍ണാടകയിലേക്കും വ്യാപിക്കുമെന്നാണു കണക്കുകൂട്ടല്‍.ആന്‍ഡമാനില്‍ കാലവര്‍ഷം മെയ് ഇരുപത്തിയൊന്നിനെത്തുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.