ട്യൂഷന്‍ സെന്ററില്‍വെച്ച് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സെക്രട്ടേറിയറ്റ് ജീവന ക്കാരന്‍ അറസ്റ്റില്‍. ഇരുമ്പില്‍ തവരവിള സ്വദേശി റോബര്‍ട്ടിനെയാണ് നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റു ചെയ്തത്
തിരുവനന്തപുരം: സ്പെഷ്യല്‍ ട്യൂഷനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ അറസ്റ്റില്‍.ഇരുമ്പില്‍ തവര വിള സ്വദേശി റോബര്‍ട്ടി(52)നെയാണ് നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റു ചെയ്തത്.
സെക്രട്ടേറിയറ്റ് ജീവനക്കാരനായ റോബര്‍ട്ട് ഇരുമ്പിലിനു സമീപം സ്‌പെഷ്യല്‍ ട്യൂഷന്‍ സെന്റര്‍ നടത്തു ന്നുണ്ട്. ഇവിടെ പഠിക്കാന്‍ എത്തിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമി ച്ചത്. പീഡനശ്രമം പെണ്‍കുട്ടിയില്‍നിന്നും അറിഞ്ഞ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരു ന്നു. നെയ്യാറ്റിന്‍കര പൊലീസാണ് പ്രതിയെ പിടികൂടിയത്.












