21-15,21-13 സ്‌കോറിനാണ് റൗണ്ട് 16ലെ 41 മിനിറ്റ് മാത്രം നീണ്ട പോരില്‍ ഡെന്‍മാര്‍ക്ക് താരത്തെ ഇന്ത്യയുടെ റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവ് തോല്‍പ്പിച്ചത്
ടോക്കിയോ : ഒളിംപിക്‌സ് ബാഡ്മിന്റണില്‍ പി.വി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഡെന്‍മാര്‍ ക്ക് താരം മിയയെ 2-0നാണ് സിന്ധു തകര്‍ ത്തത്. 21-15,21-13 സ്‌കോറിനാണ് റൗണ്ട് 16ലെ 41 മിനിറ്റ് മാ ത്രം നീണ്ട പോരില്‍ ഡെന്‍മാര്‍ക്ക് താരത്തെ ഇന്ത്യയുടെ റിയോ ഒളിംപിക്‌സിലെ വെ ള്ളി മെഡല്‍ ജേതാവ് തോല്‍പ്പിച്ചത്. വെള്ളിയാഴ്ച ജപ്പാന്റെ അകാനെ ആയിരിക്കും ഏഴാം സീഡായ സിന്ധുവി ന്റെ എതിരാളിയായി വരികയെ ന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രീക്വാര്‍ട്ടറില്‍ സൗത്ത് കൊറിയന്‍ താരം കിമ്മിനെതിരായ കളിയില്‍ അകാനെ ജയിച്ചു കയറാനാ ണ് സാധ്യത. പവര്‍ഫുള്‍ സ്‌ട്രോക്കുകളിലൂടെ ആദ്യ ഗെയിമില്‍ സിന്ധുവിനെ ഡെന്‍മാര്‍ക്ക് താരം പരീക്ഷിച്ചെങ്കിലും ലീഡ് കണ്ടെത്താനും അത് നിലനിര്‍ത്താനും ഇന്ത്യന്‍ താരത്തിനായി.
നിലവിലെ ജേതാക്കളായ അര്‍ജന്റീനയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍ പുരുഷ ടീം ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. വരുണ്‍ കുമാര്‍, വിവേക് സാഗര്‍ പ്രസാദ്, ഹര്‍മന്‍പ്രീത് സിംഗ് എന്നിവരാണ് ഇന്ത്യയുടെ സ്‌കോറര്‍മാര്‍. അര്‍ജന്റീനയ്‌ക്കെതിരേ നേടിയ മികച്ച വിജയത്തോടെ ഇ ന്ത്യ പൂളില്‍ രണ്ടാംസ്ഥാനം നിലനിര്‍ത്തി. പൂളില്‍ ജപ്പാനെതിരേയാണ് ഇന്ത്യയുടെ അവസാനത്തെ മല്‍സരം.