മസ്കത്ത്: ടൂറിസം മേഖലയിലെ കുതിപ്പ് തുടരണുള്ള ശ്രമങ്ങളുടെ ഭാഗമായി ഒമാൻ സർക്കാർ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. വിവിധ ഗവർണറേറ്റുകളിലായി മൂന്ന് വലിയ ടൂറിസം വികസന പദ്ധതികൾക്കായുള്ള കരാറുകളിൽ ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്‌റൂഖി ഒപ്പുവച്ചു.
വടക്കൻ അശ്‌ഷാർഖിയ ഗവർണറേറ്റിലെ വാദി ഷാബ് സംയോജിത വിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്നതിനുള്ള കരാർ ഒമ്രാൻ ഗ്രൂപ്പുമായാണ് ഒപ്പുവച്ചത്. ഈ സാഹസിക പാർക്കിൽ സിപ്പ് ലൈൻ, മലക്കയറ്റ പാതകൾ, തൂക്കുപാലങ്ങൾ, നടപ്പാതകൾ, നീന്തൽ മേഖകൾ, റെസ്റ്റോറന്റുകൾ എന്നിവ ഉൾപ്പെടും. ലക്ഷ്യം, വാദി ഷാബിനെ വർഷം മുഴുവൻ സന്ദർശകരെ ആകർഷിക്കുന്ന വിനോദ കേന്ദ്രമായി മാറ്റുകയാണ്.
ഖസബിലെയും നഖൽ വിലായയിലെയും സംയോജിത ടൂറിസം സമുച്ചയങ്ങൾക്കായുള്ള കരാറുകൾ ഖസബ് ഡെവലപ്‌മെന്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുമായി, ഹമ്യാൻ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പ്രോജക്ട് ഡെവലപ്‌മെന്റ് കമ്പനിയുമായിയും ഒപ്പുവച്ചു.
ഖസബിലെ പദ്ധതി 200 ഹോട്ടൽ മുറികൾ ഉള്ള ഫോർ സ്റ്റാർ ഹോട്ടൽ, 450 റസിഡൻഷ്യൽ യൂണിറ്റുകൾ, പൈതൃക മാർക്കറ്റുകൾ, റെസ്റ്റോറന്റുകൾ, വിനോദസൗകര്യങ്ങൾ എന്നിവയെ ഉൾക്കൊള്ളും.
നഖലിലെ ഹൽബൻ പ്രദേശത്തെ പദ്ധതിയിൽ, 156 ഹോട്ടൽ മുറികളും 535 റസിഡൻഷ്യൽ യൂണിറ്റുകൾ ഉൾപ്പെടുന്ന ഫോർ സ്റ്റാർ ഹോട്ടൽ, അപ്പാർട്ടുമെന്റുകൾ, വില്ലകൾ എന്നിവ ഉൾക്കൊള്ളുന്ന സമുച്ചയമാണ് ഉദ്ദേശിക്കുന്നത്.
ടൂറിസം മേഖലയിലെ സ്ഥിരമായ വളർച്ചയ്ക്കും അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകർഷിക്കാനും ഈ പദ്ധതികൾ നിർണായകമാവുമെന്ന് അധികൃതർ അഭിപ്രായപ്പെട്ടു.