Web Desk
ഗോവയിൽ ആദ്യ കോവിഡ്-19 മരണം സ്ഥിരീകരിച്ചു. മോർലെം സ്വദേശിയായ 85കാരിയാണ് മരണപ്പെട്ടത്.ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.രാജ്യത്ത് ഏറ്റവുമാദ്യം കൊറോണ വൈറസിനെ അതിജീവിച്ച സംസ്ഥാനമായിരുന്നു ഗോവ. മാർച്ച് 25 ന് റിപ്പോർട്ട് ചെയ്ത ആദ്യ കേസുൾപ്പെടെ ആദ്യ ഘട്ടത്തില്‍ 7 പേര്‍ക്കായിരുന്നു കോവിഡ് ബാധ സ്ഥിരീകരിച്ചത്. 7 പേരും സുഖപ്പെടുകയു൦ ചെയ്തിരുന്നു. തുടർന്ന് ഒരു മാസത്തോളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.മെയ് 14 ന് വീണ്ടും 7 പേർക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചു. വിനോദസഞ്ചാര മേഖലക്ക് ഏറെ പ്രാധാന്യമുള്ള ഗോവയിലെ ആകെ ജനസംഖ്യ 15.8 ലക്ഷമാണ്.