സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനേയും മുന്‍ ഡിജിപി ആര്‍ ബി ശ്രീകു മാറിനേയും അറസ്റ്റ് ചെയ്ത ഗുജറാത്ത് സര്‍ക്കാറിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് യാതൊരു വിധ പ്രതിഷേധവും നടത്തി യില്ലെന്ന് മുഖ്യ മന്ത്രി കുറ്റപ്പെടുത്തി. അപല പിക്കാന്‍ പോലും കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല.
തിരുവനന്തപുരം : സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനേയും മുന്‍ ഡിജിപി ആര്‍ ബി ശ്രീ കുമാറിനേയും അറസ്റ്റ് ചെയ്ത ഗുജറാത്ത് സര്‍ക്കാറിന്റെ നടപടിക്കെതി രെ കോണ്‍ഗ്രസിന്റെ നിലപാ ടില്ലായ്മക്കെതിരെ ശക്തമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് യാതൊരു വി ധ പ്രതിഷേധവും നടത്തിയില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അപലപിക്കാന്‍ പോലും കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല.
ടീസ്റ്റ സെതല്‍വാദിനയേും ആര്‍ ബി ശ്രീകുമാറിനേയും അറസ്റ്റ് ചെയ്തതിനെക്കുറിച്ച് എന്താണ് ഇപ്പോ ള്‍ കോണ്‍ഗ്രസിന്റെ പ്രതികരണം. അറസ്റ്റിനെ ഒന്ന് അപലപിക്കുക പോലും ചെയ്യാതെ കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്വിയുടെ വാര്‍ത്താക്കുറിപ്പ് എല്ലാവരും കണ്ടതല്ലേ. ഇര്‍ക്കെതിരെ യു ള്ളത് കള്ളക്കേസാണെന്നും ഉടനെ മോചിപ്പിക്കണമെന്നുമുള്ള സിപിഎമ്മിന്റെ പ്രതികരണവും ഒപ്പം കാണണം.
സംഘപരിവാര്‍ വിരുദ്ധരെ ഭീഷണിപ്പെടുത്താനുള്ള ശ്രമമായാണ് അറസ്റ്റിനെ കാണേണ്ടത്. എതി രെ ശബ്ദമുയര്‍ത്തിയാല്‍ ഇതൊക്കെയാകും ഫലം എന്ന ഭീഷണിയാണ് അ വര്‍ ഉയര്‍ത്തുന്നത്. എ ന്നാല്‍ ഈ ഭീഷണിക്ക് മുന്നില്‍ മുട്ട് വിറച്ച് കോണ്‍ഗ്രസ് മൌനം പാലിക്കുകയാണ്. ബിജെപിയെ ഭയന്ന് കോണ്‍ഗ്രസ് മുട്ടിലിയഴുന്ന കാഴ്ച ഗൗരവ മായി കാണണമെന്നും പിണറായി വിജയന്‍ പറ ഞ്ഞു. ഇടതുപക്ഷത്തെ വിമര്‍ശിക്കാന്‍ വരുമ്പോള്‍ കോണ്‍ഗ്രസുകാര്‍ ഇത് കൂടി മനസ്സില്‍ വെ ക്കണം. ലീഗിനെപ്പോലെ കോ ണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നവര്‍ ശ്രദ്ധിച്ചാല്‍ കൊള്ളാമെന്നും മുഖ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.












