ടിപി ചന്ദ്രശേഖരനെ വധിക്കാനുള്ള വിധി പ്രഖ്യാപിച്ച പാര്‍ട്ടി കോടതിയുടെ ജഡ്ജിയാ ണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രമയെ വീണ്ടും വേട്ടയാടുമ്പോള്‍ മണിയുടെ വാക്കുകളെ ന്യായീകരിക്കുകയാണ് ചോരയുടെ കറ കൈയിലുള്ള മുഖ്യമന്ത്രി ചെയ്യുന്നത്.
തിരുവനന്തപുരം : ടി പി ചന്ദ്രശേഖരനെ വധിക്കാനുള്ള വിധി പ്രഖ്യാപിച്ച പാര്‍ട്ടി കോടതിയുടെ ജഡ്ജി യാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രമയെ വീണ്ടും വേട്ടയാ ടുമ്പോള്‍ മണിയുടെ വാക്കുകളെ ന്യായീകരിക്കുകയാണ് ചോരയുടെ കറ കൈയിലുള്ള മുഖ്യമന്ത്രി ചെയ്യു ന്നത്. കേരളത്തില്‍ വിധവ കളെ ഉണ്ടാക്കുന്ന പാര്‍ട്ടിയാണ് സിപിഎം. എത്രയെത്ര കുഞ്ഞുങ്ങളെയാണ് ഇവര്‍ അനാഥരാക്കിയതെന്നും സതീശന്‍ പറഞ്ഞു.
എം എം മണി ചെയ്തിരിക്കുന്നത് വിധവയാണെങ്കിലും രമയേയും വെറുതെ വിടില്ലെന്ന ആഹ്വാനമാണെ ന്ന് എം കെ മുനീര്‍ പറഞ്ഞു. ഒരു വിധവയോട് ഇങ്ങനെ സംസാരി ക്കാന്‍ മാര്‍കിസ്റ്റ് പാര്‍ട്ടിക്ക് മാത്രമേ കഴി യൂ. രമയുടെ മേല്‍ കൈവെക്കാന്‍ ഞങ്ങളുടെ കൊക്കില്‍ ജീവനുള്ളപ്പോള്‍ അനുവദിക്കില്ലെന്നും എം കെ മുനീര്‍ പറഞ്ഞു.
എം എം മണി പേടിച്ചിട്ടാണ് ഇന്ന് സഭയില്‍ വരാതിരുന്നതെന്ന് കെ കെ രമ പ്രതികരിച്ചു. നടത്തിയ പരാമ ര്‍ശത്തില്‍ ഭരണപക്ഷത്തിന് ഒരു കുറ്റബോധവുമില്ല. അവര്‍ അത് ആവര്‍ത്തിക്കുകയാണ്. തന്നെ വിധവ യാക്കിയത് ആരെന്ന് പൊതുസമുഹത്തിന് അറിയാം. ടി പിയെ മരിച്ചിട്ടും സി പി എം ഭയപ്പെടുന്നു എന്നാ ണ് അവരുടെ പരാമര്‍ശം കാ ണിക്കുന്നതെന്നും രമ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സിപിഎമ്മിനും ഇടതുപക്ഷത്തിനും ചന്ദ്രശേഖരന്‍ വധത്തില്‍ ഉത്തരവാദിത്വമില്ലെന്നാ ണ് എംഎം മണി പറഞ്ഞതെന്ന് പി രാജീവ് ന്യായീകരിച്ചു. ചോദ്യോത്തരവേളയുമായി മുന്നോട്ടുപോകാന്‍ സഹകരിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം സമ്മതിച്ചില്ല. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞതിന് ശേഷമേ തു ടങ്ങാവൂ എന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. എന്നാല്‍ പ്രത്യക്ഷത്തില്‍ അണ്‍പാര്‍ലമെന്ററി ആയ പ്രസ്താവന ഇല്ലാത്തതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ കഴി യില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പുറത്തുപോയി. ചോദ്യോ ത്തരവേള റദ്ദാക്കിയതായി സ്പീക്കര്‍ അറിയിച്ചു.











