ടാന്‍സാനിയന്‍ എഴുത്തുകാരനായ ഇദ്ദേഹം സാന്‍സിബര്‍ വംശജനാണ്. ഏറെക്കാലമായി ഇംഗ്ല ണ്ടിലാണ് സ്ഥിരതാമസം. കൊളോണിയലിസത്തി ന്റെ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള സംഭാവ നയ്ക്കാണ് പുരസ്‌കാരമെന്ന് നൊബേല്‍ സമിതി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറ യുന്നു
സ്റ്റോക്ഹോം: ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുല്‍ റസാഖ് ഗുര്‍നയ്ക്ക് 2021ലെ സാഹിത്യ നൊബേല്‍ പുരസ്‌കാരം. പാരഡൈസാണ് ഇദ്ദേഹ ത്തിന്റെ ഏറ്റവും പ്രധാന നോവല്‍. 1994ല്‍ പുറത്തുവന്ന ഈ നോവല്‍ ലോകശ്രദ്ധ ആകര്‍ഷിച്ചു. പത്തുനോവലുകളും നിരവധി ചെറുകഥകളും എഴുതിയി ട്ടുണ്ട്.
ടാന്‍സാനിയന്‍ എഴുത്തുകാരനായ ഇദ്ദേഹം സാന്‍സിബര്‍ വംശജനാണ്. ഏറെക്കാലമായി ഇംഗ്ല ണ്ടിലാണ് സ്ഥിരതാമസം. കൊളോണിയലിസത്തി ന്റെ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള സംഭാവന യ്ക്കാണ് പുരസ്‌കാരമെന്ന് നൊബേല്‍ സമിതി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഗള്‍ഫ് മേ ഖലയിലെ അഭയാര്‍ഥികളുടെ ജീവിതമാണ് അദ്ദേഹം എഴുത്തില്‍ വരച്ചുകാണിച്ചത്. അഭയാര്‍ത്ഥി കളുടെ വിഹ്വലതകളാണ് ഗുര്‍നയുടെ കൃതികളിലെ പ്രധാന ഇതിവൃത്തം.
പാരഡൈസ് ബുക്കര്‍ സമ്മാനത്തിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കൃതിയാണിത്. മാതൃഭാഷയിലായ സ്വാലിഹിയിലാണ് ആദ്യമായി എഴുതിയിരുന്നത്. പിന്നീട് എഴുത്ത് ഇംഗ്ലീഷിലായി.എഴുത്തിന്റെ പരമ്പരാഗത ആഖ്യാനങ്ങളെ മറികടക്കാനും അദ്ദേഹത്തിനായി- സമിതി വിലയിരുത്തി.കിഴക്കന്‍ ആഫ്രിക്കയിലെ സന്‍സിബാര്‍ ദ്വീപില്‍ ജനിച്ച ഇദ്ദേഹം ഇപ്പോള്‍ യുകെയിലാണ് താമസം. 1968ലാ ണ് ബ്രിട്ടനിലെത്തിയത്.











