താന്‍ ജനിച്ച കാലവും മറ്റും പരിശോധിക്കുമ്പോള്‍, തന്നെ മാമോദിസ മുക്കിയെന്ന് മൊ ഴി നല്‍കിയിട്ടുള്ള ആള്‍ക്ക് 13 വയസ്സാണ് പ്രായമുണ്ടാകുക. 13 വയസ്സുള്ള ഒരാള്‍ എ ങ്ങനെ മാമോദീസ മുക്കുമെന്നും രാജ സത്യവാങ്മൂലത്തില്‍ ചോദിക്കുന്നു
ന്യൂഡല്‍ഹി: ദേവികുളം തെരഞ്ഞെടുപ്പ് കേസില്‍ സിപിഎം നേതാവ് എ രാജ സുപ്രീംകോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഹിന്ദു പറയ സമുദായത്തില്‍ പ്പെട്ടയാളാണ് താന്‍. മതം മാറി എ ന്നതിന് തെളിവില്ലെന്നും രാജ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
താന്‍ മതം മാറി എന്നതിന് രേഖകളോ തെളിവോ ഹര്‍ജിക്കാരനായ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാ റിന് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. താന്‍ ഹിന്ദു പട്ടികജാതിക്കാരനായാണ് ജീവിക്കുന്നത്. പള്ളിയില്‍ വെ ച്ചല്ല, വീട്ടില്‍ വെച്ചാണ് തന്റെ വിവാഹം നടന്നത്. തന്നെ മാമോദീസ മുക്കിയെന്ന് പറയുന്ന മൊഴി തെറ്റാണ്.
താന്‍ ജനിച്ച കാലവും മറ്റും പരിശോധിക്കുമ്പോള്‍, തന്നെ മാമോദിസ മുക്കിയെന്ന് മൊഴി നല്‍കിയിട്ടുള്ള ആള്‍ക്ക് 13 വയസ്സാണ് പ്രായമുണ്ടാകുക. 13 വയസ്സുള്ള ഒരാള്‍ എ ങ്ങനെ മാമോദീസ മുക്കുമെന്നും രാജ സത്യവാങ്മൂലത്തില്‍ ചോദിക്കുന്നു. തന്റെ മാതാപിതാക്കള്‍ അടക്കമുള്ള പൂര്‍വികര്‍ 1949 മുതല്‍ കേരള ത്തിലാണ് താമസിച്ചു വന്നിരു ന്നതെന്നും എ രാജ പറയുന്നു.
വിവാഹചിത്രം എന്നു പറഞ്ഞ് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയ ചിത്രങ്ങള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും രാജ വാദിക്കുന്നു. തെരഞ്ഞെടു പ്പ് വിജയം റദ്ദാക്കിയ ഹൈക്കോട തി വിധിക്കെതിരെ എ രാജ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്നു പരിഗണിക്കും. ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ചാ ണ് കേസ് പരിഗണിക്കുക.
പരിവര്‍ത്തിത ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടയാളാണെന്നും, അതിനാല്‍ സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യനല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേരള ഹൈക്കോ ടതി രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാറിന്റെ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി യുടെ വിധി.