പീഡനക്കേസില്‍ നിരപരാധിയാണെന്ന് തെളിയുമെന്ന് വ്യക്തമാക്കി പിസി ജോര്‍ജ്. താ ന്‍ ഒളിക്കാനൊന്നും പോകുന്നില്ല. വസ്തുത എന്താണെന്ന് തെളിയിക്കും- സോളാര്‍ തട്ടിപ്പ് കേസ് പ്രതിയായ സ്ത്രീയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ പി സി ജോര്‍ജ് പ്രതികരിച്ചു
തിരുവനന്തപുരം: പീഡനക്കേസില്‍ നിരപരാധിയാണെന്ന് തെളിയുമെന്ന് വ്യക്തമാക്കി പിസി ജോര്‍ ജ്. താന്‍ ഒളിക്കാനൊന്നും പോകുന്നില്ല. വസ്തുത എന്താണെന്ന് തെളി യിക്കും. സത്യസന്ധമായി ഇറ ങ്ങും. ഒരു സ്ത്രീയേയും പീഡിപ്പിച്ചിട്ടില്ല. സ്ത്രീകളോട് സ്നേഹവും ബഹുമാനവും കാണിക്കുന്ന വ്യക്തി യാണ്. പിണറായി വിജയന്റെ കാ ശും മേടിച്ചിട്ട് കാണിക്കുന്ന ഈ മര്യാദകേടിന് ദൈവം അവരോട് പൊറുക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു- അറസ്റ്റിലായതിന് പിന്നാലെയായിരുന്നു പിസി ജോര്‍ജിന്റെ പ്രതി കരണം.
ഒട്ടുമിക്ക എല്ലാ രാഷ്ട്രീയക്കാരും എന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും പിസി ജോര്‍ജ് മാത്രമാണ് മാന്യമായി പെരുമാറിയതെന്നും പറഞ്ഞവരാണ് പരാതിക്കാരി. അതാണിപ്പോള്‍ മാറ്റിപ്പറഞ്ഞിരിക്കുന്നത്. ഉമ്മ ന്‍ചാണ്ടിക്കെതിരെ പീഡിനക്കേസില്‍ സാക്ഷി പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ കള്ളം പറയാന്‍ സാധി ക്കില്ലെന്ന് പറഞ്ഞ് എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് പരാതിക്കാരി കാണിക്കുന്നതെന്നും പിസി ജോര്‍ജ് പ്രതികരിച്ചു.സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചു എന്ന് സ്റ്റേ റ്റ്മെന്റ് കൊടുക്കണ മെന്നും സാക്ഷി പറയണമെന്നും അവര്‍ എന്നോട് ആവശ്യപ്പെട്ടു. ആദ്യം തന്നോ ട് പറഞ്ഞത് ഉമ്മന്‍ചാണ്ടി ഓഫീസില്‍ വെച്ച് പീഡിപ്പിച്ചു എന്നാണ്. ഉമ്മന്‍ചാണ്ടി വയസ്സാം കാലത്ത് മര്യാദകേട് കാണിച്ചോ എന്ന് താന്‍ ചോദിച്ചു.
പിന്നീട് എഴുതി തന്നത് ക്ലിഫ് ഹൗസില്‍ വെച്ച് പീഡിപ്പിച്ചു എന്നാണ്. അതോടെ അവരു പറയുന്നത് നുണയാണെന്ന് മനസ്സിലായി. കള്ളസാക്ഷി പറയാന്‍ പറ്റില്ലെന്ന് പറ ഞ്ഞു.പച്ചക്കള്ളമാണ് പരാതി ക്കാരി പറയുന്നതെന്ന് സിബിഐയോട് പറഞ്ഞു. അതിന്റെ വൈരാഗ്യം തീര്‍ക്കുന്നതിന്റെ ഭാഗമാ ണിത്. അവരുടെ കൈപ്പടയില്‍ എഴുതി തന്ന കത്ത് തന്റെ കൈവശമുണ്ടെന്നും പി സി ജോര്‍ജ് പറ ഞ്ഞു.
ഇന്ന് രാവിലെയായിരുന്നു പിസി ജോര്‍ജിനെതിരെ സോളാര്‍ തട്ടിപ്പ് കേസ് പ്രതിയായ സ്ത്രീയുടെ രഹ സ്യമൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തത്. ലൈം ഗിക താല്‍പര്യത്തോടെ കടന്ന് പിടിച്ചെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി. തുടര്‍ന്ന് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറു ടെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരം എ ആര്‍ ക്യാമ്പില്‍ പിസി ജോര്‍ജിനെ എത്തിച്ചു.