വിഡിയോയിലൂടെ ജാതി അധിക്ഷേപം നടത്തിയതിന് ബോളിവുഡ് നടിയും ബിഗ്ബോസ് താരവുമായ നടി യുവിക ചൗധരിക്കെതിരെ കേസ്.പഞ്ചാബ്-ഹരി യാനാ കോടതിയില്‍ ഹാജ രാക്കിയ നടിയെ താത്കാലിക ജാമ്യത്തില്‍ വിട്ടു
ന്യൂഡല്‍ഹി: വിഡിയോയിലൂടെ ജാതി അധിക്ഷേപം നടത്തിയതിന് ബോളിവുഡ് നടിയും ബിഗ്ബോസ് താരവുമായ നടി യുവിക ചൗധരിക്കെതിരെ കേസ്.പഞ്ചാബ്-ഹരി യാനാ കോടതിയില്‍ ഹാജരാക്കിയ ന ടിയെ താത്കാലിക ജാമ്യത്തില്‍ വിട്ടു. യുട്യൂബില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് നടി ദലിത് വി രുദ്ധ പരാമര്‍ശം നടത്തി യത്. പട്ടിക വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം പ്രകാര മാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ദലിത് സാമൂഹിക പ്രവര്‍ത്തകന്‍ രജത് കല്‍ സാനിന്റെ പരാതിയിലാണ് നടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ദലിത് വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ നടിക്കെതിരേ കടുത്ത നിയമനപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.തെളിവായി നടി പങ്കുവച്ച വീഡിയോയും ദലിത് ആക്ടിവിസ്റ്റ് രജ ത് കല്‍സാന പൊലീസിന് കൈമാറി. കഴിഞ്ഞ മെയില്‍ നടി അപ്ലോഡ് ചെയ്ത സ്വന്തം വ്ളോഗ് വീഡിയോ യില്‍ ‘ഞാനെന്തി നാണ് വ്ളോഗ് ചെയ്യുമ്പോള്‍ …………പ്പോലെ കെട്ട കോലത്തില്‍ ഇരിക്കുന്നത്’ എന്ന വാ ക്കാണ് യുവികയെ കുടുക്കിയത്. വാത്മീകി അഥവാ ചുഹ്രാ എന്നുംകൂടി അറിയപ്പെടുന്ന ഭാംഗി സമുദായ ത്തിന്റെ പേരാണ് അവര്‍ ഉപയോഗിച്ചത്. ഇതേത്തുടര്‍ന്ന് ദലിത് ആക്ടിവിസ്റ്റായ രജത് കല്‍സാനാണ് ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നത്.
മെയ് 25നാണ് യുവികയുടെ വീഡിയോ വൈറലാവുന്നത്. തുടര്‍ന്ന് യുവികക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയും അറസ്റ്റ് യുവിക ഹാഷ്ടാഗ് ട്രെന്‍ഡിങ്ങാകുകയും ചെ യ്തു.സംഭവം വിവാദമായതോടെ യുവി ക മാപ്പപേക്ഷയുമായി രംഗത്തെത്തി. താന്‍ ഉപയോഗിച്ച വാക്കിന്റെ അര്‍ത്ഥം അറിയില്ല എന്നതായിരു ന്നു യുവികയുടെ വിശദീകരണം.
ദലിത് വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ നടിക്കെതിരേ കടുത്ത നിയമനപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പട്ടിക വിഭാഗങ്ങള്‍ക്കെതി രെയുള്ള അതിക്രമം തടയല്‍ നിയ മം പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.