വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്റെ വിവാദ പരാമര്‍ശം ഇന്ന് ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. വിവാദമുണ്ടാകാനിടയായ സാഹചര്യം ജോസഫൈന്‍ സെക്രട്ടറിയേറ്റില്‍ വിശദീകരിക്കുമെന്നാണ് വിവരം. വിവാദത്തില്‍ സി പി എം നേതൃത്വം കടുത്ത അതൃപ്തിയിലാണ്
തിരുവനന്തപുരം : വനിത കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്റെ വിവാദ പരാമര്‍ശം ഇന്ന് ന ടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍ കാന്‍ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് പാര്‍ട്ടി ചര്‍ച്ച ചെയ്യുക. വിഷയത്തില്‍ ജോസഫൈന്‍ ഖേദപ്രകടനം നത്തിയെങ്കിലും സംസ്ഥാന വ്യാപകമായി പ്രതിഷേ ധം ശക്തമായതോടെയാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
സ്ത്രീസുരക്ഷയ്ക്ക് വലിയ പ്രധാന്യം നല്‍കുമെന്ന വാഗ്ദാനമാണ് ഇടത് മുന്നണി നല്‍കാറു ള്ളത്.അങ്ങ നെയൊരു സര്‍ക്കാരിന്റെ കാലത്ത് മാനസിക പീഡനം നേരിട്ട ഒരു സത്രീയോട് പാര്‍ട്ടി കേന്ദ്രകമ്മീറ്റി അംഗവും വനിത കമ്മീഷന്‍ അധ്യക്ഷയുമായി എം.സി ജോസഫൈന്‍ ഇത്തരത്തില്‍ ഒരു പ്രസ്താവ ന നടത്തിയതിനോട് യോജിക്കാന്‍ കഴിയിലെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.
എംസി ജോസഫൈന്‍ വിവാദ പരാമര്‍ശം നടത്തിയതിനെ ന്യായീകരിക്കാന്‍ സിപിഎം തയ്യാറായിട്ടി ല്ല. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ശക്തമായ എതിര്‍പ്പാണ് നേതാക്കള്‍ രേഖപ്പെടുത്തുന്നത്. കാലാവ ധി തീരാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെ സിപിഎം ജോസഫൈനെതിരെ കടുത്ത തീരു മാനത്തി ലേക്ക് പോകുമോ എന്നതാണ് നിര്‍ണായകം.ഗാര്‍ഹിക പീഡനങ്ങള്‍ അനുഭവിച്ച് ആശ്വാസവാക്കിന് വേണ്ടി വനിത കമ്മീഷനെ വിളിക്കു ന്ന സ്ത്രീകളോടുള്ള കമ്മീഷന്‍ അദ്ധ്യക്ഷയുടെ അപമര്യാദ കര മായ പെരുമാറ്റം സര്‍ക്കാരിനും പാര്‍ട്ടിക്കും തിരിച്ചടിയായിരിക്കുകയാണ്.
പാര്‍ട്ടി അണികളില്‍ പോലും രോഷമുണ്ടാക്കിയ സംഭവം ചര്‍ച്ച ചെയ്യാനാണ് സി.പി.എം നീക്കം. രാ വിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യം പരിശോധിച്ചേക്കും. അഞ്ച് വര്‍ഷം കഴിഞ്ഞത് കൊണ്ട് കമ്മീഷന്‍ അധ്യക്ഷയെ മാറ്റാനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരിന്നു. വിവാദ പരാ മര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ജോസഫൈന്റെ സ്ഥാന ചലനം വേഗത്തിലുണ്ടായേക്കും.
അതേസമയം വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈനെതിരെ കോണ്‍ഗ്രസ് വഴി തടയല്‍ സമ രം പ്രഖ്യാപിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷനാ യി ചുമതലയേറ്റ കെ സുധാകരന്റെ ആദ്യ സമര പ്ര ഖ്യാപനമാണ്. ഇതാദ്യമായല്ല ജോസഫൈനില്‍ നിന്നും ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാവുന്ന തെ ന്നും ഇനിയും വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്ത് അവരെ തുടരാന്‍ അനുവദിക്കില്ലെന്നും സമര പ്രഖ്യാപനം നടത്തിയ ശേഷം കെ സുധാകരന്‍ പറഞ്ഞിരുന്നു.