സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ക്ക് വേണ്ടിയാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങിയതെന്ന് തൊഴില്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതിയുടെ മൊഴി.
തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ക്ക് വേണ്ടിയാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങിയതെന്ന് തൊഴില്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതിയുടെ മൊഴി. കേസിലെ ഒന്നാം പ്രതിയും സിപിഐ കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് അംഗവുമായ രതീഷിനെ തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ വീട്ടില്‍ നിന്നും നെയ്യാറ്റിന്‍കര പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. പൊതുമേഖല സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങിയതെന്ന് അറസ്റ്റിലായ രതീഷ് പൊലീസിന് മൊഴി നല്‍കി.
സരിതക്കുവേണ്ടിയാണ് സുഹൃത്തായ ഷാലു പാലിയോട് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങാന്‍ ആവശ്യപ്പെട്ടതെന്നാണ് രതീഷിന്റെ മൊഴി. ആറു പേരില്‍ നിന്നും വാങ്ങിയ 25 ലക്ഷം രൂപ ഷാജുവിന് കൈമാറിയെന്നും ഷാജുവുമായി പല പ്രാവശ്യം സരിതയെ കണ്ടിട്ടുണ്ടെന്നും മൊഴിയില്‍ പറയുന്നു. ഷാജു പാലിയോട് ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം.
രതീഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. എന്നാല്‍ കേസില്‍ പ്രതിയായിട്ടും സരിതക്കെതിരെ ഒരു നടപടിയും പൊലിസ് സ്വീകരിച്ചില്ല. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി വാദഗ്‌നം ചെയ്ത പണം തട്ടിയെന്ന പരാതിയില്‍ രണ്ടു കേസുകള്‍ നെയ്യാറ്റിന്‍കര പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഉദ്യോഗാര്‍ത്ഥികള്‍ കൈമാറിയ തെളിവുകള്‍ പോലും ആദ്യഘട്ടത്തില്‍ പൊലീസ് മുഖവിലക്കെടുത്തില്ല. മൂന്നു മാസത്തിനിപ്പുറമാണ് നെയ്യാറ്റിന്‍കര പൊലീസില്‍ നിന്നും അപ്രതീക്ഷിത നീക്കമുണ്ടായത്.