ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ സംവിധായക ന്‍ ബാലചന്ദ്രകുമാറിനെ തിരെ കേസെടുത്തു. എളമക്കര പൊലീസാണ് കേസെ ടുത്തത്. കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് ബാലചന്ദ്ര കുമാറിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരെ കേസെടുത്തു. എളമക്കര പൊലീസാ ണ് കേസെടുത്തത്. കണ്ണൂര്‍ സ്വദേശി നിയായ യുവതിയാണ് ബാലചന്ദ്ര കുമാറിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍ കിയത്.
ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയില്‍ വിളിച്ചു വരുത്തി പിഡീപ്പിച്ചതായാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഒരു ഗാന രചയിതാവിന്റെ കൊച്ചിയിലെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചു എന്നും പരാതിയില്‍ വ്യ ക്തമാക്കുന്നു. പത്ത് വര്‍ഷം മുമ്പാണ് സംഭവം നടന്നത്. കണ്ണൂര്‍ സ്വദേശിനിയായ 40 കാരിയാണ് പരാ തിയുമായി രംഗത്തു വന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നയാളാണ് ബാലചന്ദ്രകുമാര്‍.
2011 ല്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ പരിചയപ്പെട്ട സുഹൃത്ത് നല്‍കിയ ഫോ ണ്‍ നമ്പറിന്റെ അടിസ്ഥാനത്തിലാണ് ജോലി തേടി ബാലചന്ദ്രകുമാറിനെ വിളിച്ചത്. ജോലി ന ല്‍കാമെന്നും സിനിമയില്‍ അവസരം നല്‍കാമെന്നും വാഗ്ദാനം നല്‍കി വിളിച്ചുവരുത്തി പീ ഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പരാതിയില്‍ പറയുന്നു.
പീഡിപ്പിച്ച വിവരം പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍, പീഡന ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തെന്നും, പരാ തി നല്‍കിയാല്‍ വീഡിയോ പുറത്തു വിടുമെന്നും ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. ഇത്തരത്തിലുള്ള ഒരാള്‍ ചാനലുകളിലെത്തി നടിയുടെ നീതിക്ക് വേണ്ടി സംസാരിക്കുന്നത് കണ്ടപ്പോഴാണ് പരാതി നല്‍കാന്‍ തോന്നിയതെന്നും യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.