ജോലിയില്‍ ഇല്ലാത്ത ജീവനക്കാരിക്ക് പന്ത്രണ്ട് മാസം ലഭിച്ച ശമ്പളം തിരികെ ആവശ്യപ്പെട്ട് കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു.
അബുദാബി : മുന്‍ ജീവനക്കാരിക്ക് പന്ത്രണ്ട് മാസം ശമ്പളം ലഭിച്ചത് തിരികെ ആവശ്യപ്പെട്ട് കമ്പനിക്ക് അനുകൂല വിധി. കമ്പനിയുടെ എച്ച് ആര്‍ വിഭാഗത്തിന് പറ്റിയ അബദ്ധം മൂലം ജീവനക്കാരിക്ക് ജോലിയില്‍ ഇല്ലാതിരുന്നിട്ടും പന്ത്രണ്ട് മാസം കൃത്യമായി ശമ്പളം ലഭിക്കുകയായിരുന്നു.
പുതിയതായി ജോലിയില്‍ പ്രവേശിച്ച ജീവനക്കാരിക്ക് വീസാ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായിരുന്നില്ല. മെഡിക്കല്‍ ടെസ്റ്റ് പാസാകാതിരുന്നതോടെ വീസ സ്റ്റാംപിംഗും ലേബര്‍ കാര്‍ഡ് രജിസ്‌ട്രേഷനും നടക്കാതെ പോയി. തുടര്‍ന്ന് ഇവരെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയാണുണ്ടായത്.
പക്ഷേ, കമ്പനിയുടെ എച്ച് ആര്‍ വിഭാഗത്തിന് പറ്റിയ അബദ്ധം മൂലം പിരിച്ചു വിടപ്പെട്ട ജീവനക്കാരിക്ക് പന്ത്രണ്ട് മാസത്തോളം ശമ്പളം ബാങ്ക് അക്കൗണ്ടില്‍ എത്തുകയായിരുന്നു.
തെറ്റ് മനസ്സിലാക്കിയ കമ്പനി മുന്‍ ജീവനക്കാരിയോട് പന്ത്രണ്ട് മാസമായി ലഭിച്ച 52,415 ദിര്‍ഹം തിരികെ അടയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ വിസമ്മതിക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് കമ്പനി കോടതിയെ സമീപിക്കുകയും ജീവനക്കാരി അനര്‍ഹമായി വാങ്ങിയ തുക മുഴുവന്‍ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെടുകുമായിരുന്നു.
കമ്പനി ആവശ്യപ്പെട്ട മുപ്പതിനായിരം ദിര്‍ഹം നഷ്ടപരിഹാരം കോടതി അനുവദിച്ച് കൊടുത്തില്ല.