ജോർജ് ജോസഫ്.
ക്രിസ്റ്റഫർ നോളന്റെ ‘ദി ഡാർക്ക് നൈറ്റ് (The Dark Knight) എന്ന സിനിമയിൽ ജോക്കർ എന്ന കഥാപാത്രമായി അഭിനയിച്ച ഹീത് ആൻഡ്രു ലെഡ്ജർ എന്ന നടൻ പിന്നീട് ആത്മഹ്യത്യ ചെയ്തു . ഓവർഡോസിൽ മരുന്ന് കഴിച്ചിരുന്ന അദ്ദേഹത്തെ ന്യൂയോർക്കിലെ ഒരു അപ്പാർട്ട്മെന്റിൽ 2008 ജനുവരി 22 ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . 28 വയസ് മാത്രമായിരുന്നു മരിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം .

ഹീത് അൻട്രു ലെഡ്ജർ.
സിനിമയിൽ അദ്ദേഹം ജോക്കർ എന്ന കഥാപാത്രമായി തകർത്താടുകയായിരുന്നു . എന്നാൽ ജോക്കർ ആയി പരകായപ്രവേശം നടത്തിയ അദ്ദേഹത്തിന് കഥാപാത്രത്തിൽ നിന്നും പൂർണ്ണമായി മോചനം നേടാൻ കഴിഞ്ഞില്ല . പതുക്കെ കഥാപാത്രത്തിന്റെ സ്വത്വത്തിലേക്ക് ലെഡ്ജർ പൂർണമായും പരിവർത്തിതമാവുകയായിരുന്നു . അതോടെ അദ്ദേഹത്തിന്റെ മാനസികനില തകർന്നു . കടുത്ത ഡിപ്രഷനിലേക്ക് അദ്ദേഹം വീണു. ഒടുവിൽ മരണം വരിച്ചു . മികച്ച സഹനടനുള്ള ഓസ്കാർ അവാർഡ് , ഗോൾഡൻ ഗ്ലോബ് അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ മരണാന്തരം അദ്ദേഹത്തെ തേടിയെത്തി . ചരിത്രത്തിൽ വളരെ ചുരുക്കമാണെങ്കിലും അഭിനയത്തിന് ഇങ്ങനെയും ചില തലങ്ങൾ ഉണ്ടാകാം. എന്താണ് ഇപ്പോൾ ഇതിന്റെ പ്രസക്തിയെന്നല്ലേ . കഴിഞ്ഞ ദിവസം രാമനിലയത്തിൽ ഭരത്ചന്ദ്രൻ ഐ പി എസിന്റെ പ്രകടനം കണ്ടപ്പോൾ ഇക്കാര്യം ഓർത്തു പോയെന്ന് മാത്രം .

എന്തായാലും തൃശൂർക്കാര് ഗഡികളെ വീണ്ടും വീണ്ടും അഭിനന്ദിക്കാതിരിക്കാൻ കഴിയില്ലാട്ടോ ……..