ജെഇഇ അഡ്വാന്‍സ്ഡ് 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിവിധ ഐഐടികളില്‍ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള പരീക്ഷയായ ജെഇഇ അഡ്വവാന്‍സ്ഡിന്റെ ഫലം ബോംബെ ഐഐടിയാണ് പ്രഖ്യാപിച്ചത്. ബോംബെ ഐഐടിയിലെ ആര്‍ കെ ശിശിറിനാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം സ്വദേശി തോമസ് ബിജു ചീരം വേലിലിന് മൂന്നാം റാങ്ക് ലഭിച്ചു

ന്യൂഡല്‍ഹി : ജെഇഇ അഡ്വാന്‍സ്ഡ് 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിവിധ ഐഐടികളില്‍ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള പരീക്ഷയായ ജെഇഇ അ ഡ്വവാന്‍ സ്ഡിന്റെ ഫലം ബോംബെ ഐഐടിയാണ് പ്രഖ്യാപിച്ചത്. ബോംബെ ഐഐടിയിലെ ആര്‍ കെ ശിശിറിനാണ് ഒന്നാം റാങ്ക്. തിരു വനന്തപുരം സ്വദേശി തോമസ് ബിജു ചീരംവേലിലിന് മൂന്നാം റാങ്ക് ലഭിച്ചു.
വെബ്‌സൈറ്റില്‍ റിസല്‍ട്ട് ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫലം അറിയുന്നതിനുള്ള സൗക ര്യ മാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. jeeadv.ac.in.ല്‍ കയറി സ്‌കോര്‍കാര്‍ഡ് ഡൗണ്‍ ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ നമ്പറും ജനനത്തീയതിയും നല്‍കി ഫലം അറിയാന്‍ സാധിക്കും. നാളെ മുതല്‍ പ്രവേശനത്തിനുള്ള കൗണ്‍സിലിങ്ങ് തുട ങ്ങും.