രാജ്യത്ത് 5 ജി നെറ്റ്വര്‍ക്ക് സ്ഥാപിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ ബോളി വുഡ് താരം ജൂഹി ചൗളയ്ക്ക് തിരിച്ചടി. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയ താരത്തിന് കോടതി 20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
ന്യൂഡല്‍ഹി: രാജ്യത്ത് 5ജി സേവനങ്ങള്‍ നടപ്പാക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹരജിയില്‍ നടി ജൂ ഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ച് ഡല്‍ഹി ഹൈക്കോടതി. നടിയുടേത് മാധ്യമശ്രദ്ധ നേടാനുള്ള നീക്കമാണെന്ന് ഹരജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
ജൂഹി ചൗളയുടെ ഹര്‍ജിയില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. അടി സ്ഥാനമില്ലാത്ത ഹര്‍ജി നല്‍കി താരം നിയമ വ്യവസ്ഥ ദുരുപയോഗം ചെയ്തതായി നിരീക്ഷിച്ച കോ ടതി 20 ലക്ഷം രൂപ പിഴയായി അടയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു. മറ്റ് വാദികളോടും പിഴ നല്‍കാ ന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മതിയായ പഠനങ്ങള്‍ നടത്താതെ 5 ജി രാജ്യത്ത് നടപ്പാക്കുന്നതിനെ ചോദ്യംചെയ്താണ് ജൂഹി ചൗള ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. 5 ജി തരംഗങ്ങള്‍ ഉണ്ടാക്കുന്ന റേഡിയേഷന്‍ മനുഷ്യനും മറ്റുജീവികള്‍ക്കും എങ്ങനെയൊക്കെ ദോഷമുണ്ടാക്കും എന്നത് സംബന്ധിച്ച പഠനം നടത്തണമെ ന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജ്യത്ത് 5 ജി നെറ്റ്വര്‍ക്ക് സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ജൂഹി ചൗള ഹര്‍ജി നല്‍കിയത്. 5ജി നെറ്റ്വര്‍ക്ക് വരുമ്പോഴുണ്ടാകാന്‍ സാദ്ധ്യതയുള്ള പാരിസ്ഥിതിക, ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. സ്വന്തമായി നട ത്തി യ ഗവേഷണത്തില്‍ വയര്‍ ഇല്ലാത്ത ഇലക്ട്രേണിക് ഉപകരണങ്ങളില്‍ നിന്നും, നെറ്റ് വര്‍ക്ക് സെല്‍ ടവറുകളില്‍ നിന്നും പുറത്തുവരുന്ന റേഡി യോ തരംഗങ്ങള്‍ പൊതുജനാരോഗ്യത്തിന് ഭീഷണി യാകുമെന്ന് കണ്ടെത്തി. അതുകൊണ്ട് തന്നെ 5ജി സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ തടയണം. ജനങ്ങ ളുള്‍പ്പെടെ ഭൂമിയിലെ സര്‍വ്വചരാചരങ്ങള്‍ക്കും നെറ്റ്വര്‍ക്ക് സ്ഥാപിക്കുന്നതുകൊണ്ട് ദോഷമില്ലെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുനല്‍ കണമെ ന്നും താരം ഹര്‍ജിയില്‍ പറഞ്ഞിരുന്നു.











