അബുദാബി : അബുദാബിയുടെ ജീവകാരുണ്യ സേവന വിഭാഗമായ അതോറിറ്റി ഫോർ സോഷ്യൽ കോൺട്രിബ്യൂഷൻ (മആൻ) 2024ൽ വിവിധ മേഖലകളിലായി 9.86 കോടി ദിർഹത്തിന്റെ സഹായം അനുവദിച്ചു.ദാതാക്കൾ, വ്യക്തികൾ, സ്വകാര്യമേഖലാ കമ്പനികൾ എന്നിവ തമ്മിലുള്ള പാലമായാണ് മആൻ പ്രവർത്തിക്കുന്നതെന്നും കൂടുതൽ കമ്പനികൾ മുന്നോട്ടുവരികയാണെങ്കിൽ പ്രവർത്തനം ഊർജിതമാക്കാനാവുമെന്നും ഡയറക്ടർ ജനറൽ അബ്ദുല്ല അൽ അമെരി പറഞ്ഞു. ആരോഗ്യം മുതൽ വിദ്യാർഥികൾക്കുള്ള സാമ്പത്തിക സഹായം വരെ ഉൾപ്പെടുന്ന മആന്റെ സഹായം വിവിധ രാജ്യക്കാർക്ക് ലഭ്യമാക്കിവരുന്നു.











