ഇന്ത്യയുടെ 48-ാമത് ചീഫ് ജസ്റ്റിസാണ് ജസ്റ്റീസ് നുതലപതി വെങ്കട രമണ
ന്യൂഡല്‍ഹി : ജസ്റ്റീസ് നുതലപതി വെങ്കട രമണയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി രാഷ്ട്രപതി നിയമിച്ചു. ഏപ്രില്‍ 24ന് ചീഫ് ജസ്റ്റിസായി അദ്ദേഹം ചുമതലയേല്‍ക്കും. ഇന്ത്യയുടെ 48-ാമത് ചീഫ് ജസ്റ്റിസാണ് അദ്ദേഹം. ഭരണഘടനയുടെ അനുഛേദം 124 വകുപ്പ് (2) അനുശാസിക്കുന്ന അധികാരങ്ങള്‍ വിനിയോഗിച്ചാണ് രാഷ്ട്രപതി അദ്ദേഹത്തെ നിയമിച്ചത്.
കര്‍ഷക കുടുംബത്തില്‍ നിന്നുള്ള ആദ്യ തലമുറ അഭിഭാഷകനായ അദ്ദേഹം ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പൊന്നവരം ഗ്രാമത്തില്‍ നിന്നുള്ളയാളാണ്.
ആന്ധ്രാപ്രദേശ് ഹൈക്കോടതി, കേന്ദ്ര-ആന്ധ്രപ്രദേശ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലുകള്‍, സുപ്രീം കോടതി എന്നിവിടങ്ങളില്‍ അദ്ദേഹത്തിന് പ്രവര്‍ത്തന പരിചയമുണ്ട്. ഭരണഘടന, സിവില്‍, തൊഴില്‍ നിയമങ്ങള്‍ കൂടാതെ സര്‍വീസ്/തിരഞ്ഞെടുപ്പ് വിഷയങ്ങള്‍ എന്നിവയില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്.











